ഫോ​ക് ആ​ർ​ട്സ് ഫെ​സ്റ്റ് യൂ​നൈ​റ്റ​ഡ് ഇ​ന്ത്യ​ൻ സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ സി.​രാ​ധാ​കൃ​ഷ്‍ണ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

ഫോ​ക് ആ​ർ​ട്സ് ഫെ​സ്റ്റി​നു തു​ട​ക്കം

കു​വൈ​ത്ത് സി​റ്റി: ഫ്ര​ണ്ട്സ് ഓ​ഫ് ക​ണ്ണൂ​ർ കു​വൈ​ത്ത് എ​ക്സ്‌​പാ​റ്റ്സ് അ​സോ​സി​യേ​ഷ​ൻ (ഫോ​ക്) ആ​ർ​ട്സ് ഫെ​സ്റ്റി​നു തു​ട​ക്കം. അ​ബ്ബാ​സി​യ യു​നൈ​റ്റ​ഡ് ഇ​ന്ത്യ​ൻ സ്കൂ​ളി​ൽ ന​ട​ന്ന ഒ​ന്നാം ഘ​ട്ടം യൂ​നൈ​റ്റ​ഡ് ഇ​ന്ത്യ​ൻ സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ സി.​രാ​ധാ​കൃ​ഷ്‍ണ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്‌​തു. പ്ര​സി​ഡ​ന്റ് പി. ​ലി​ജീ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി യു.​കെ. ഹ​രി​പ്ര​സാ​ദ്, ര​ക്ഷാ​ധി​കാ​രി സ​മി​തി അം​ഗം അ​നി​ൽ കേ​ളോ​ത്ത്, ഉ​പ​ദേ​ശ​ക സ​മി​തി അം​ഗം കെ.​വി. വി​ജ​യേ​ഷ്‌, വ​നി​ത വേ​ദി ചെ​യ​ർ​പേ​ഴ്സ​ൻ ഷം​ന വി​നോ​ജ്, ബാ​ല​വേ​ദി ജോ​യ​ന്റ് സെ​ക്ര​ട്ട​റി ശി​ഖ ഉ​ണ്ണി​കൃ​ഷ്ണ​ൻ എ​ന്നി​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു. ആ​ർ​ട്സ് സെ​ക്ര​ട്ട​റി വി​നോ​ജ് കു​മാ​ർ സ്വാ​ഗ​ത​വും ക​മ്മി​റ്റി അം​ഗം രാ​ജേ​ഷ് ബാ​ബു ന​ന്ദി​യും പ​റ​ഞ്ഞു. 16 മ​ത്സ​ര​ങ്ങ​ളി​ലായി നൂ​റ്റ​മ്പ​തോ​ളം പേ​ര് ഒ​ന്നാം ഘ​ട്ട മ​ത്സ​ര​ത്തി​ൽ പ​ങ്കാ​ളി​ക​ളാ​യി. 29 മ​ത്സ​ര​ങ്ങ​ൾ ഉ​ള്ള ര​ണ്ടാം ഘ​ട്ടം മേ​യ്‌ 10ന് ​അ​ബ്ബാ​സി​യ ഓ​ക്സ്ഫോ​ർ​ഡ് പാ​കി​സ്താ​നി സ്കൂ​ളി​ൽ ന​ട​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

Tags:    
News Summary - FOKE Arts Fest

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.