അബ്ബാസിയ: മാസങ്ങളായി വേതനവും ആവശ്യത്തിന് ഭക്ഷണവുമില്ലാതെ ബുദ്ധിമുട്ടിയ 200ഒാളം വരുന്ന പ്രമുഖ കമ്പനി ക്യാമ്പിലെ തൊഴിലാളികൾക്ക് ഒ.െഎ.സി.സി കുവൈത്ത് ഭക്ഷണക്കിറ്റുകൾ എത്തിച്ചു.
ഇന്ത്യൻ കമ്യൂണിറ്റി സപ്പോട്ടേഴ്സ് ഗ്രൂപ്, ലുലു, നെസ്റ്റോ ഹൈപ്പർ മാർക്കറ്റുകൾ എന്നിവയുടെ സഹകരണത്തോടെയാണ് ഒ.െഎ.സി.സി വെൽഫെയർ വിങ് പ്രവർത്തകർ ഓണസദ്യയൊരുക്കാനുള്ള വിഭവങ്ങളും മൂന്ന് മാസത്തേക്കുള്ള ഭക്ഷണസാധനങ്ങൾ, പച്ചക്കറികൾ തുടങ്ങിയവയും എത്തിച്ചത്.
ഒ.െഎ.സി.സി ദേശീയ പ്രസിഡൻറ് വർഗീസ് പുതുക്കുളങ്ങര, വെൽഫെയർ വിങ് ചെയർമാൻ ഹരീഷ് തൃപ്പൂണിത്തുറ, സജി മണ്ഡലത്തിൽ, അനൂപ് സോമൻ, അലക്സ് മാനന്തവാടി, മാണി വയനാട്, ബെന്നി ഇടക്കൊച്ചി എന്നിവരുടെ നേതൃത്വത്തിലാണ് സാധനങ്ങൾ എത്തിച്ചുകൊടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.