രണ്ടാഴ്​ച വിദേശികൾക്ക്​ കുവൈത്തിൽ പ്രവേശന വിലക്ക്​

കുവൈത്ത്​ സിറ്റി: ഫെബ്രുവരി ഏഴുമുതൽ രണ്ടാഴ്​ചത്തേക്ക്​ വിദേശികൾക്ക്​ കുവൈത്തിൽ പ്രവേശന വിലക്ക്​ ഏർപ്പെടുത്തി. കോവിഡ്​ കേസുകൾ വർധിച്ചുവരുന്ന പശ്ചാത്തലത്തിലാണ്​ നിയ​ന്ത്രണം ഏർപ്പെടുത്തിയത്​.

രാത്രി എട്ടുമുതൽ പുലർച്ചെ അഞ്ചുവരെ എല്ലാ വ്യാപാര സ്ഥാപനങ്ങളും പ്രവർത്തിക്കരുതെന്ന്​ മന്ത്രിസഭ ഉത്തരവിട്ടു. ഫാർമസി, ഭക്ഷ്യ ഉൽപന്നങ്ങൾ വിൽക്കുന്ന സ്ഥാപനങ്ങൾ എന്നിവക്ക്​ ഇളവുണ്ട്​. അതേസമയം, ഡെലിവറി സേവനങ്ങൾക്ക്​ വിലക്കില്ല. ദേശീയ ദിനാഘോഷം ഉൾപ്പെടെ എല്ലാ ഒത്തുകൂടലുകളും വിലക്കിയും മന്ത്രിസഭ ഉത്തരവുണ്ട്

Tags:    
News Summary - Foreigners barred from entering Kuwait for two weeks

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.