ഫാ.​നോ​ബി​ൾ സ്ക​റി​യാ​ക്ക് വി​മാ​ന​ത്താ​വ​ള​ത്തി​ൽ ന​ൽ​കി​യ സ്വീ​ക​ര​ണം

ഫാ.​നോ​ബി​ൾ സ്ക​റി​യാ​ക്ക് സ്വീ​ക​ര​ണം ന​ൽ​കി


കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്തി​ൽ എ​ത്തി​ച്ചേ​ർ​ന്ന മ​ല​ങ്ക​ര സ​ഭ തൃ​ശൂ​ർ ഭ​ദ്രാ​സ​ന വൈ​ദീ​ക​നും പ്രാ​സം​ഗി​ക​നു​മാ​യ ഫാ.​നോ​ബി​ൾ സ്ക​റി​യാ​ക്ക് വി​മാ​ന​ത്താ​വ​ള​ത്തി​ൽ സ്വീ​ക​ര​ണം ന​ൽ​കി. മ​ഹാ ഇ​ട​വ​ക സ​ഹ​വി​കാ​രി ഫാ. ​ലി​ജു കെ. ​പൊ​ന്ന​ച്ച​ൻ, ഇ​ട​വ​ക ട്ര​സ്റ്റി ജോ​ജി പി. ​ജോ​ൺ, സെ​ക്ര​ട്ട​റി ജി​ജു പി. ​സൈ​മ​ൺ, മാ​ർ ഗ്രീ​ഗോ​റ​യോ​സ് മൂ​വ്മെ​ന്റി​ന്റെ സെ​ക്ര​ട്ട​റി ബി​ജു ഡാ​നി​യേ​ൽ, ട്ര​ഷ​റ​റും ഭ​ദ്രാ​സ​ന കൗ​ൺ​സി​ലം​ഗ​വു​മാ​യ ദീ​പ​ക് അ​ല​ക്സ് പ​ണി​ക്ക​ർ, സം​ഘ​ട​നാം​ഗ​ങ്ങ​ൾ എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി.

സെ​ന്റ് ഗ്രീ​ഗോ​റി​യോ​സ് ഇ​ന്ത്യ​ൻ ഓ​ർ​ത്ത​ഡോ​ക്സ് മ​ഹാ ഇ​ട​വ​ക​യു​ടെ ആ​ത്മീ​യ-​ജീ​വ​കാ​രു​ണ്യ പ്ര​സ്ഥാ​ന​മാ​യ മാ​ർ ഗ്രീ​ഗോ​റി​യോ​സ് മൂ​വ്മെ​ന്റി​ന്റെ ആ​ഭി​മു​ഖ്യ​ത്തി​ൽ വി​ശു​ദ്ധ മൂ​ന്ന് നോ​മ്പി​നോ​ട​നു​ബ​ന്ധി​ച്ച ക​ൺ​വെ​ൻ​ഷ​നും ധ്യാ​ന യോ​ഗ​ത്തി​നും നേ​തൃ​ത്വം ന​ൽ​കു​ന്ന​തി​നാ​യാ​ണ് ഫാ. ​നോ​ബി​ൾ സ്ക​റി​യ കു​വൈ​ത്തി​ൽ എ​ത്തി​യ​ത്. ജ​നു​വ​രി 20 മു​ത​ൽ 23 വ​രെ​യാ​ണ് വ​ച​ന ശു​ശ്രൂ​ഷ​ക​ൾ.

Tags:    
News Summary - Fr Noble Scariak gave the reception.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.