കുവൈത്ത് സിറ്റി: കുവൈത്ത് പാർലമെൻറിലേക്ക് അഞ്ചാം മണ്ഡലത്തിൽനിന്നുള്ള ഉപതെരഞ്ഞെടുപ്പിന് ഒരുക്കം പൂർത്തിയായി. ശനിയാഴ്ച രാവിലെ എട്ടുമുതൽ രാത്രി എട്ടുവരെ വോെട്ടടുപ്പ് നടക്കും. വോെട്ടടുപ്പ് നടക്കുന്ന ഭാഗങ്ങളിൽ ശക്തമായ സുരക്ഷ സന്നാഹങ്ങൾ ഒരുക്കിയിട്ടുണ്ട്. ആരോഗ്യ സുരക്ഷ മാർഗനിർദേശങ്ങൾക്ക് വിധേയമായാണ് വോെട്ടടുപ്പ് നടക്കുക. കൂട്ടംചേരലുകൾ അനുവദിക്കില്ല. 26 സ്കൂളുകളാണ് പോളിങ് സ്റ്റേഷനായി ക്രമീകരിച്ചിട്ടുള്ളത്. പുരുഷന്മാർക്കും സ്ത്രീകൾക്കും 13 സ്കൂൾ വീതമാണ്. വോട്ടർമാർക്ക് അവരുടെ പോളിങ് സ്റ്റേഷൻ സംബന്ധിച്ച് അറിയാൻ 1889888 എന്ന ഹോട്ട്ലൈൻ നമ്പറിൽ ബന്ധപ്പെടാം.
കുവൈത്ത് പാർലമെൻറിെൻറ ചരിത്രത്തിലെ 14ാമത് ഉപതെരഞ്ഞെടുപ്പാണിത്. ഡിസംബറിൽ പൊതുതെരഞ്ഞെടുപ്പിൽ വിജയിച്ച ബദർ അൽ സയിദ് അൽ ദഹൂമിനെ ഭരണഘടന കോടതി അയോഗ്യനാക്കിയതിനെ തുടർന്നാണ് തെരഞ്ഞെടുപ്പ് വേണ്ടിവന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.