കുവൈത്ത് സിറ്റി: കുവൈത്തിലെ പ്രമുഖ നാടക സംഘടനയായ ഫ്യൂച്ചർ ഐ തിയറ്റർ സിനിമ പ്രേമികൾക്കായി ഫ്യൂച്ചർ ഐ സിനിമ ക്ലബ് ആരംഭിച്ചു. മംഗഫിലെ മെമ്മറി ഹാളിൽ നടന്ന പരിപാടിയിൽ ഇംഗ്ലണ്ടിലെ ഐസോണിക്ക മോഡലിങ് ആൻഡ് ഗ്രൂമിങ് സ്കൂൾ ഫൗണ്ടർ മിഷേൽ ജോൺസൺ ഉദ്ഘാടനം ചെയ്തു.
സന്തോഷ് കുമാർ കുട്ടത്തു അധ്യക്ഷത വഹിച്ചു. രതീഷ് ഗോപി ഡിസൈൻ ചെയ്ത് ഫ്യൂച്ചർ ഐ ഫിലിം ക്ലബ് ലോഗോ ചടങ്ങിൽ അനാവരണം ചെയ്തു. ഷെമേജ് കുമാർ ഫ്യൂച്ചർ ഐ ഫിലിം ക്ലബിനെക്കുറിച്ച് സംസാരിച്ചു. രോഹിത് ഗാനങ്ങൾ ആലപിച്ചു. ജെന്നി ആൻ ജോൺ ചടങ്ങുകൾ നിയന്ത്രിച്ചു. ഉണ്ണി കൈമൾ സ്വാഗതവും റിയാസ് സലിം നന്ദിയും പറഞ്ഞു. രതീഷ് വർക്കല, അജയ് പാങ്ങിൽ, മുഹമ്മദ് സാലി, ശ്യാം, രാജേഷ് പൂന്തുരുത്തി, ഷിബു ഫിലിപ്പ്, വരുൺ ദേവ്, രമ്യ രതീഷ്, പ്രമോദ് മേനോൻ, മുജീബുല്ല, ശൈലേഷ്, മീര വിനോദ് മേനോൻ എന്നിവർ നേതൃത്വം നൽകി.
കലാപരമായി മികച്ച ഇന്ത്യൻ സിനിമകളും വിദേശ സിനിമകളും ഹ്രസ്വ ചിത്രങ്ങളും ഒരുമിച്ചു കാണാനും നിർമാണം, സംവിധാനം, ക്യാമറ സാധ്യതകൾ തുടങ്ങി സാങ്കേതിക കാര്യങ്ങൾ വിശകലനം ചെയ്യാനും ചർച്ച ചെയ്യാനുമുള്ള പൊതു വേദിയാണ് ഫിലിം ക്ലബ്. സംരംഭത്തിൽ താൽപര്യം ഉള്ള പ്രവാസികൾ ഭാരവാഹികളുമായി ബന്ധപ്പെടണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.