കുവൈത്ത് സിറ്റി: കശ്മീരിലെ പഹൽഗാമിൽ ഉണ്ടായ ഭീകരാക്രമണത്തെ ഗാന്ധിസ്മൃതി കുവൈത്ത് അപലപിച്ചു. ആക്രമണത്തിൽ കൊല്ലപ്പെട്ടവർക്ക് ആദരാഞ്ജലി അർപ്പിച്ച അംഗങ്ങൾ ഭീകരവിരുദ്ധ പ്രതിജ്ഞ എടുക്കുകയും ചെയ്തു.
വൈസ് പ്രസിഡന്റ് റൊമാനസ് പെയ്റ്റന്‍ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി മധു മാഹി, രക്ഷാധികാരി റെജി സെബാസ്റ്റ്യൻ, ഉപദേശക സമിതി അംഗം ലാക് ജോസ്, ഭാരവാഹികളായ പോളി അഗസ്റ്റിൻ, ഷിജോ പൈലി, സജി ചാക്കോ, രാജീവ് തോമസ്, വനിത ചെയർപേഴ്സൻ ഷീബാ പെയ്റ്റന്‍, റൂബി വർഗീസ്, ജാസ്മിൻ എന്നിവർ പങ്കെടുത്തു.
രാജ്യത്തിന്റെ സമാധാനവും സൗഹാർദവുമായ സാഹചര്യങ്ങളെ തകർക്കാനുള്ള ഭീകരരുടെ കിരാതമായ നടപടിയെ യോഗം അപലപിച്ചു. ഒറ്റക്കെട്ടായി ഭീകരവാദത്തെ നേരിടണമെന്നും യോഗം പ്രത്യാശ പ്രകടിപ്പിച്ചു. ട്രഷറർ സജിൽ നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.