പൊ​തു​മാ​പ്പ്: ഇ​ന്ത്യ​ൻ എം​ബ​സി എ​മ​ര്‍ജ​ന്‍സി സ​ര്‍ട്ടി​ഫി​ക്ക​റ്റ് അ​നു​വ​ദി​ക്കു​ന്ന​ത് ആ​രം​ഭി​ച്ചു

കു​​വൈ​​ത്ത് സി​​റ്റി: കു​വൈ​ത്ത് പൊ​തു​മാ​പ്പ് പ്ര​ഖ്യാ​പി​ച്ച​തോ​ടെ യാ​ത്രാ രേ​ഖ​യി​ല്ലാ​ത്ത​വ​ര്‍ക്ക് എ​മ​ര്‍ജ​ന്‍സി സ​ര്‍ട്ടി​ഫി​ക്ക​റ്റ് അ​നു​വ​ദി​ക്കു​ന്ന​ത് ആ​രം​ഭി​ച്ച​താ​യി കു​വൈ​ത്തി​ലെ ഇ​ന്ത്യ​ന്‍ എം​ബ​സി അ​റി​യി​ച്ചു. പി​ഴ​യ​ട​ച്ച് നാ​ട്ടി​ല്‍ പോ​വാ​ന്‍ ഉ​ദ്ദേ​ശി​ക്കു​ന്ന​വ​ര്‍ക്കാ​ണ് എ​മ​ര്‍ജ​ന്‍സി സ​ര്‍ട്ടി​ഫി​ക്ക​റ്റ് ന​ല്‍കു​ന്ന​ത്. താ​മ​സ​രേ​ഖ ശ​രി​യാ​ക്കി കു​വൈ​ത്തി​ൽ തു​ട​രാ​ന്‍ ആ​ഗ്ര​ഹി​ക്കു​ന്ന, പാ​സ്‌​പോ​ര്‍ട്ട് കൈ​വ​ശ​മി​ല്ലാ​ത്ത​വ​ര്‍ക്ക് പു​തി​യ പാ​സ്‌​പോ​ര്‍ട്ടി​ന് അ​പേ​ക്ഷി​ക്കാ​മെ​ന്നും എം​ബ​സി വ്യ​ക്ത​മാ​ക്കി. എ​മ​ർ​ജ​ൻ​സി സ​ർ​ട്ടി​ഫി​ക്ക​റ്റും പാ​സ്‌​പോ​ർ​ട്ടും ന​ൽ​കു​ന്ന​തി​ന് പ്ര​ഥ​മ മു​ന്‍ഗ​ണ​ന​യാ​ണ് ന​ല്‍കു​ന്ന​തെ​ന്നും എം​ബ​സി സൂ​ചി​പ്പി​ച്ചു.

താ​മ​സ നി​യ​മ​ലം​ഘ​ക​ര്‍ക്ക് ആ​ശ്വാ​സ​മാ​യി മാ​ര്‍ച്ച് 17 മു​ത​ലാ​ണ്‌ കു​വൈ​ത്തി​ൽ പൊ​തു​മാ​പ്പ് നി​ല​വി​ല്‍ വ​ന്ന​ത്. മൂ​ന്നു മാ​സ​ത്തേ​ക്ക് അ​നു​വ​ദി​ച്ച പൊ​തു​മാ​പ്പ് ജൂ​ൺ 17ന് ​അ​വ​സാ​നി​ക്കും. ഈ ​കാ​ല​യ​ള​വി​ൽ നി​യ​ലം​ഘ​ക​ർ​ക്ക് പി​ഴ​യോ മ​റ്റു നി​യ​മ​ന​ട​പ​ടി​ക​ളോ നേ​രി​ടാ​തെ നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങാം. ഇ​വ​ർ​ക്ക് മ​റ്റു വി​സ​യി​ൽ കു​വൈ​ത്തി​ലേ​ക്ക് മ​ട​ങ്ങി​വ​രാ​നും ക​ഴി​യും. പി​ഴ​യ​ട​ച്ച് താ​മ​സ​രേ​ഖ പു​തു​ക്കി കു​വൈ​ത്തി​ൽ ക​ഴി​യാ​നും അ​വ​സ​ര​മു​ണ്ട്. ആ​വ​ശ്യ​മാ​യ രേ​ഖ​ക​ൾ സ​ഹി​തം ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ലെ റെ​സി​ഡ​ൻ​സി അ​ഫ​യേ​ഴ്‌​സ് ഡി​പ്പാ​ർ​ട്ട്‌​മെ​ന്റു​ക​ളി​ലാ​ണ് അ​പേ​ക്ഷ ന​ൽ​കേ​ണ്ട​ത്.

Tags:    
News Summary - General amnesty

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.