കുവൈത്ത് സിറ്റി: ഐ.സി.എഫ് കുവൈത്ത് കമ്മിറ്റി സംഘടിപ്പിക്കുന്ന ഗ്രാൻഡ് മൗലിദ് സദസ്സിന് നേതൃത്വം നൽകാൻ കേരള മുസ്ലിം ജമാഅത്ത് ജനറൽ സെക്രട്ടറി ഇബ്രാഹീം ഖലീൽ അൽ ബുഖാരി തങ്ങൾ കുവൈത്തിലെത്തി.
ഐ.സി.എഫ്, ആർ.എസ്.സി, കെ.സി.എഫ് നേതാക്കളും പ്രവർത്തകരും ചേർന്ന് ഖലീൽ തങ്ങളെ കുവൈത്ത് ഇന്റർനാഷനൽ എയർപോർട്ടിൽ സ്വീകരിച്ചു. മൂന്നു പതിറ്റാണ്ടിലേറെയായി റബീഉൽ അവ്വൽ പന്ത്രണ്ടിനോടനുബന്ധിച്ച് കുവൈത്തിൽ നടന്നുവരുന്ന ഗ്രാൻഡ് മൗലിദ് കുവൈത്തിലെ ഏറ്റവും വലിയ മൗലിദ് സദസ്സുകളിൽ ഒന്നാണ്.
ഇക്കൊല്ലത്തെ മൗലിദ് സെപ്റ്റംബർ 28ന് രാവിലെ ഒമ്പതിന് ആരംഭിക്കും. കുവൈത്ത് മുൻ മന്ത്രിയും വിഖ്യാത ഇസ്ലാമിക പണ്ഡിതനുമായ അന്തരിച്ച ശൈഖ് യൂസുഫ് ഹാഷിം അൽ രിഫാഈയുടെ മൻസൂരിയയിലെ വീട്ടുമുറ്റത്തെ വിശാലമായ ടെന്റിലാണ് ഗ്രാൻഡ് മൗലിദ് നടക്കുന്നത്. ആയിരക്കണക്കിനാളുകൾ സംബന്ധിക്കുന്ന മൗലിദിൽ കുവൈത്തി പണ്ഡിതരും സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖരും സംബന്ധിക്കും. രാവിലെ ഒമ്പതിന് ബുർദ മജ്ലിസോടെ ആരംഭിക്കുന്ന പരിപാടി, ഖലീൽ തങ്ങളുടെ ഹുബ്ബുറസൂൽ പ്രഭാഷണത്തോടും മൗലിദോടുംകൂടി മൂന്നു മണിയോടെ സമാപിക്കും.
പരിപാടിയിൽ സംബന്ധിക്കാൻ താൽപര്യമുള്ളവർക്കായി കുവൈത്തിന്റെ എല്ലാ ഭാഗങ്ങളിൽനിന്നും വാഹന സൗകര്യം ഏർപ്പാടാക്കിയിട്ടുണ്ടെന്ന് ഐ.സി.എഫ് ഭാരവാഹികൾ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.