കുവൈത്ത് സിറ്റി: ഔദ്യോഗിക രേഖകൾ വ്യാജമായി നിർമിച്ച സംഘം പിടിയിൽ. മെഡിക്കൽ ലീവ് ഉൾപ്പെടെയുള്ള ഔദ്യോഗിക രേഖകൾ വ്യാജമായി ചമച്ച നാലംഗ ക്രിമിനൽ സംഘത്തെയാണ് അറസ്റ്റ് ചെയ്തത്. പ്രതികളെ കുറിച്ചുള്ള സൂക്ഷ്മ നിരീക്ഷണത്തിനും പബ്ലിക് പ്രോസിക്യൂട്ടറുടെ ഉത്തരവിനും ശേഷമാണ് അറസ്റ്റുകൾ നടന്നതെന്ന് ആഭ്യന്തര മന്ത്രാലയം ജനറൽ ഡയറക്ടറേറ്റ് ഓഫ് സെക്യൂരിറ്റി റിലേഷൻസ് ആൻഡ് മീഡിയ അറിയിച്ചു.
പ്രതികളിൽനിന്ന് രേഖകൾ വ്യാജമായി നിർമിക്കുന്നതിനുള്ള സീലുകളും ഉപകരണങ്ങളും ലഹരിവസ്തുക്കളും പിടിച്ചെടുത്തു. ആവശ്യമായ നിയമനടപടികൾ സ്വീകരിക്കുന്നതിനായി പ്രതികളെ അന്വേഷണ ഉദ്യോഗസ്ഥർക്ക് കൈമാറി. നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്നവരെ കർശനമായി നേരിടുമെന്നും പരിശോധനകൾ തുടരുമെന്നും നിയമലംഘകർക്കും അഴിമതിക്കുമെതിരെയുള്ള നിരന്തരമായ പോരാട്ടം തുടരുമെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.