ഹാ​ജി​മാ​ർ ഇ​ന്നു മു​ത​ൽ മ​ട​ങ്ങിയെത്തി തുട​ങ്ങും

കു​വൈ​ത്ത് സി​റ്റി: ഹ​ജ്ജ് തീ​ര്‍ഥാ​ട​ക​രെ തി​രി​കെ കൊ​ണ്ടു​വ​രു​ന്ന​തി​നാ​യി 38 വി​മാ​ന​ങ്ങ​ൾ ഷെ​ഡ്യൂ​ൾ ചെ​യ്ത​താ​യി കു​വൈ​ത്ത് ഡ​യ​റ​ക്ട​റേ​റ്റ് ജ​ന​റ​ൽ ഓ​ഫ് സി​വി​ൽ ഏ​വി​യേ​ഷ​ൻ (ഡി.​ജി.​സി.​എ) അ​റി​യി​ച്ചു. കു​വൈ​ത്തി​ല്‍ നി​ന്നും 8,000 തീ​ർ​ഥാ​ട​കാ​രാ​ണ് ഹ​ജ്ജി​ന് പു​റ​പ്പെ​ട്ട​ത്. കു​വൈ​ത്ത് എ​യ​ര്‍വേ​സ്, ജ​സീ​റ എ​യ​ർ​വേ​സ്, സൗ​ദി എ​യ​ർ​ലൈ​ൻ​സ്, ഫ്ലൈ​നാ​സ് എ​ന്നീ വി​മാ​ന​ങ്ങ​ളാ​ണ് സ​ര്‍വി​സു​ക​ള്‍ ന​ട​ത്തു​ക. ബു​ധ​നാ​ഴ്ച മു​ത​ല്‍ വെ​ള്ളി​യാ​ഴ്ച വ​രെ​യാ​ണ് സ​ര്‍വി​സു​ക​ള്‍ ഷെ​ഡ്യൂ​ൾ ചെ​യ്തി​രി​ക്കു​ന്ന​തെ​ന്ന് ഡി.​ജി.​സി.​എ ആ​ക്ടി​ങ് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ അ​ബ്ദു​ല്ല അ​ൽ റാ​ജി പ​റ​ഞ്ഞു. കു​വൈ​ത്ത് എ​യ​ർ​വേ​സ് 13 സ​ര്‍വി​സു​ക​ളും ജ​സീ​റ എ​യ​ർ​വേ​സ് ആ​റു സ​ര്‍വി​സു​ക​ളും സൗ​ദി എ​യ​ർ​ലൈ​ൻ​സ് 12 വി​മാ​ന​ങ്ങ​ളും ഫ്ലൈ​നാ​സി​ന്‍റെ ഏ​ഴ് വി​മാ​ന​ങ്ങ​ളു​മാ​ണ് സ​ര്‍വി​സു​ക​ള്‍ ന​ട​ത്തു​ക. 

Tags:    
News Summary - Hajj

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.