ഖൈത്താൻ: ഡീപ് സ്റ്റേറ്റ് പ്രത്യക്ഷത്തിൽ ഇടപെടാൻ തുടങ്ങിയതിെൻറ കാഴ്ചകളാണ് മോദിസർക്കാറിന് കീഴിൽ നടന്നുകൊണ്ടിരിക്കുന്നതെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡൻറ് ഹമീദ് വാണിയമ്പലം പറഞ്ഞു. വെൽഫെയർ കേരള കുവൈത്ത് ഖൈത്താൻ ഇന്ത്യൻ കമ്യൂണിറ്റി സ്കൂളിൽ സംഘടിപ്പിച്ച പൊതുസമ്മേളനത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
നുണപ്രചാരണങ്ങളിലൂടെ ഊതിവീർപ്പിച്ച ബലൂൺ പോലെ ഉയർത്തിയ മോദിയുടെ ഡിജിറ്റൽ ഇന്ത്യ സങ്കൽപം പൊട്ടിപ്പോകുന്ന കാഴ്ചയാണിപ്പോൾ കാണുന്നത്. കള്ളപ്പണം പിടിക്കാനെന്ന പ്രഖ്യാപനത്തോടെ നടത്തിയ നോട്ട് നിരോധനം കോർപറേറ്റുകളുടെ കിട്ടാക്കടം മൂലം നഷ്ടംവന്ന ബാങ്കുകളെ നേരെനിർത്താൻ പാവങ്ങളുടെ പണം ബാങ്കിലെത്തിക്കാനായിരുന്നു. ഇത് രാജ്യത്ത് സാമ്പത്തിക അടിയന്തരാവസ്ഥയാണ് സൃഷ്ടിച്ചതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
വെൽഫെയർ കേരള കുവൈത്ത് പ്രസിഡൻറ് ഖലീലുറഹ്മാൻ അധ്യക്ഷത വഹിച്ചു. കൃഷ്ണദാസ്, അനിയൻകുഞ്ഞ്, അൻവർ സഇൗദ്, റസീന മുഹിയുദ്ദീൻ എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി വിനോദ് പെരേര സ്വാഗതവും സെക്രട്ടറി ഗിരീഷ് വയനാട് നന്ദിയും പറഞ്ഞു. ഏരിയ, യൂനിറ്റ് ഭാരവാഹികൾ ഹമീദ് വാണിയമ്പലത്തിനെ പൊന്നാടയണിയിച്ച് സ്വീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.