കുവൈത്ത് സിറ്റി: ലോകത്ത് ഏറ്റവും കൂടുതൽ സന്തോഷമുള്ള രാജ്യങ്ങളുടെ പട്ടികയിൽ മുൻ നിരയിൽ തുടർന്ന് കുവൈത്ത്. യു.എൻ വാർഷിക വേൾഡ് ഹാപ്പിനസ് റിപ്പോർട്ട് പ്രകാരമുള്ള പട്ടികയിൽ ലോകതലത്തിൽ 13 ആണ് കുവൈത്തിന്റെ സ്ഥാനം. ഗൾഫ് മേഖലയിൽ കുവൈത്ത് ഒന്നാം സ്ഥാനവും നേടി. തുടർച്ചയായ ഏഴാം തവണയും ഫിൻലാൻഡ് തന്നെയാണ് ലോക രാജ്യങ്ങളിൽ ഒന്നാം സ്ഥാനത്ത്.
ഡെന്മാർക്ക്, ഐസ്ലൻഡ്, സ്വീഡൻ എന്നീ നോർഡിക് രാജ്യങ്ങളാണ് തുടർന്നുള്ള മുൻ നിരയിൽ. 143 രാജ്യങ്ങളുടെ പട്ടികയിൽ അഫ്ഗാനിസ്താനാണ് ഏറ്റവും പിന്നിലുള്ളത്. യു.എസും ജർമനിയും ആദ്യ 20 രാജ്യങ്ങളുടെ പട്ടികയിൽ നിന്ന് പുറത്തായപ്പോൾ കോസ്റ്റാറിക്കയും കുവൈത്തും ആദ്യ 20 രാജ്യങ്ങളുടെ പട്ടികയിൽ ഇടം പിടിച്ചു.
പട്ടികയിൽ ഇന്ത്യ 126ാം സ്ഥാനത്താണ്. ഗൾഫ് മേഖലയിൽ കുവൈത്തിന് പിറകെ യു.എ.ഇ രണ്ടാം സ്ഥാനത്തും സൗദി അറേബ്യ മൂന്നാമതും ബഹ്റൈൻ നാലാം സ്ഥാനത്തുമാണ്. പ്രകൃതിയുമായുള്ള ശക്തമായ ബന്ധവും ആരോഗ്യകരമായ തൊഴിൽ-സന്തുലിതാവസ്ഥയുമാണ് ഫിൻലൻഡിനെ സന്തോഷപ്പട്ടികയിൽ ഒന്നാമതെത്തിച്ചത്. അഴിമതി നിരക്ക് വളരെ കുറവാണ് ഫിൻലൻഡിൽ. ആരോഗ്യ, വിദ്യാഭ്യാസ മേഖലയും കരുത്താർജിച്ചതാണ്. ലോക തലത്തിലും ഗൾഫ് മേഖലയിലും കുവൈത്തിന്റെ മുന്നേറ്റത്തിനും ഇതു തന്നെയാണ് കാരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.