കുവൈത്ത് സിറ്റി: ഹരിപ്പാട് പ്രവാസി അസോസിയേഷൻകുവൈത്ത് രണ്ടാം വാർഷികാഘോഷ ഭാഗമായി വിദ്യാഭ്യാസ അവാർഡ് വിതരണവും ചികിത്സ സഹായധന വിതരണവും നടത്തി. രമേശ് ചെന്നിത്തല എം.എൽ.എ വിതരണം നിർവഹിച്ചു. 2019ലെ കുവൈത്ത് പര്യടനവേളയിൽ അസോസിയേഷൻ പ്രവർത്തനം ഉദ്ഘാടനം നിർവഹിക്കാനും 2021ൽ ശിശുദിനത്തിൽ വിദ്യാർഥികൾക്കുള്ള അവാർഡ് വിതരണം നാട്ടിൽ വിതരണം നടത്താനും അവസരം നൽകിയ ഭാരവാഹികളെ അദ്ദേഹം കൃതജ്ഞത അറിയിച്ചു.
ഹരിപ്പാട് നികുഞ്ജ് ഹാളിൽ നടന്ന ചടങ്ങിൽ അസോസിയേഷൻ പ്രസിഡൻറ് അജി കുട്ടപ്പൻ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സിബി പുരുഷോത്തമൻ സ്വാഗതവും കോഒാഡിനേറ്റർ വർഗീസ് ബേബി നന്ദിയും പറഞ്ഞു. സംഘടനയുടെ നാട്ടിലുള്ള അംഗങ്ങളും ബന്ധുക്കളും പങ്കെടുത്ത ചടങ്ങ് മുരളീധരൻ പുരുഷൻ, റെജി സോമൻ എന്നിവർ ഏകോപിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.