കുവൈത്ത് സിറ്റി: ഗോൾഡൻ ജൂബിലി നിറവിലെത്തിനിൽക്കുന്ന ഉത്തര മലബാറിലെ മികച്ച സ്പോർട്സ് ക്ലബായ ആക്മി തൃക്കരിപ്പൂരിെൻറ കുവൈത്ത് ചാപ്റ്റർ കമ്മിറ്റി രൂപവത്കരിച്ചു. യു.എ.ഇ കമ്മിറ്റിക്ക് ശേഷം ജി.സി.സിയിലെ ആക്മിയുടെ രണ്ടാമത് കമ്മിറ്റിയാണ് കുവൈത്തിൽ രൂപവത്കൃതമായത്.
ഫർവനിയ ബദർ അൽ സമ മെഡിക്കൽ സെൻറർ കോൺഫറൻസ് ഹാളിൽ സംഘടിപ്പിച്ച യോഗം ഇഖ്ബാൽ മാവിലാടം ഉദ്ഘാടനം ചെയ്തു. നളിനാക്ഷൻ ഒളവറ അധ്യക്ഷത വഹിച്ചു. മിസ്ഹബ് മാടമ്പില്ലത്ത് ആമുഖ പ്രസംഗം നടത്തി. ഭാരവാഹികളായി നളിനാക്ഷൻ ഒളവറ (പ്രസി), ബഷീർ ഉദിനൂർ, ഷംസീർ നാസർ, എം.കെ. ജലീൽ (വൈസ് പ്രസിഡൻറുമാർ), യു.പി. ഫിറോസ് (ജന. സെക്ര), മിസ്ഹബ് മാടമ്പില്ലത്ത് (ഓഗ. സെക്ര), അദീബ് നങ്ങാരത്ത്, ഫാറൂഖ് തെക്കെക്കാട്, യു. അബ്ദുറഹ്മാൻ (ജോ. സെക്രട്ടറിമാർ), സുമേഷ് തങ്കയം (ട്രഷ) എന്നിവരേയും രക്ഷാധികാരികളായി കെ. ബഷീർ, അഷ്റഫ് അയ്യൂർ, ഒ.ടി. അഹമ്മദ്, ഇഖ്ബാൽ മാവിലാടം, വി.പി.എം. മുഹമ്മദ് കുഞ്ഞി, ഷാനവാസ് ഹൈത്തം, എ.ജി. ജാഫർ എന്നിവരേയും ഒപ്പം 21 അംഗ എക്സിക്യൂട്ടിവ് അംഗങ്ങളേയും യോഗത്തിൽ തിരഞ്ഞെടുത്തു.ആക്മി തൃക്കരിപ്പൂർ ജനറൽ സെക്രട്ടറി എൻജിനീയർ ഷൗക്കത്ത്, കെ. ബഷീർ, സുലൈമാൻ മാസ്റ്റർ, യു.പി. ഷറഫുദ്ദീൻ, യു.എ.ഇ പ്രതിനിധികളായ എൻ.പി. സുനീർ, ഷാനവാസ് നങ്ങാരത്ത് എന്നിവർ ഓൺലൈനിൽ ആശംസകൾ നേർന്നു.
ഷാനവാസ് ഹൈത്തം, ജാബിർ മെട്ടമ്മൽ, അദീബ് നങ്ങാരത്ത്, വി.പി. അബ്ദുല്ല, ടി.പി. ബഷീർ, പി.പി. അഷ്റഫ്, ഇഖ്ബാൽ മെട്ടമ്മൽ, ടി.കെ.പി. ഷാഫി, ഒ.ടി. അഹമ്മദ്, ബദർ അൽ സമ പ്രതിനിധികളായ രിഫായി മൊഗ്രാൽ, പ്രീമ, തുടങ്ങിയവർ സംസാരിച്ചു. യു.പി. ഫിറോസ് സ്വാഗതവും സുമേഷ് തങ്കയം നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.