കുവൈത്ത് സിറ്റി: ആരോഗ്യമന്ത്രി ഡോ. അഹ്മദ് അൽ അവാദി അദാൻ ആശുപത്രി സന്ദർശിച്ചു. അഹമ്മദി ഹെൽത്ത് ഡയറക്ടറേറ്റ്, ആശുപത്രി മേധാവികൾ, അഡ്മിനിസ്ട്രേറ്റിവ് വകുപ്പ് എന്നിവരുമായി മന്ത്രി കൂടിക്കാഴ്ച നടത്തി. ആരോഗ്യ മന്ത്രാലയവും ആശുപത്രിയിലെ മെഡിക്കൽ, അഡ്മിനിസ്ട്രേറ്റിവ് വിഭാഗങ്ങളും തമ്മിലുള്ള സഹകരണവും ഏകോപനവും നേരിടുന്ന വെല്ലുവിളികളും കൂടിക്കാഴ്ചയിൽ ചർച്ചചെയ്തു. പ്രതിബന്ധങ്ങളും പ്രയാസങ്ങളും മറികടക്കാനുള്ള പരിഹാരങ്ങളും വിലയിരുത്തി. മികച്ച നിലവാരത്തിൽ സേവനങ്ങൾ നൽകുന്നതിൽ ആരോഗ്യ കേഡർമാരുടെ ശ്രമങ്ങളെ മന്ത്രി അഭിനന്ദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.