കുവൈത്ത് സിറ്റി: കുവൈത്ത് ആരോഗ്യ മന്ത്രാലയ ജീവനക്കാർക്കും ഭാര്യ/ഭർത്താവ്, മക്കൾ എന്നിവർക്കും നേരിട്ട് കുവൈത്തിലേക്ക് വരാൻ അനുമതി. ഇന്ത്യ ഉൾപ്പെടെ 34 രാജ്യങ്ങളിൽനിന്ന് നേരിട്ട് കുവൈത്തിലേക്ക് നേരിട്ട് വരുന്നതിന് ഏർപ്പെടുത്തിയ വിലക്കിൽ ഇവർക്ക് ഇളവ് നൽകിയുള്ള സർക്കാർ ഉത്തരവിെൻറ അടിസ്ഥാനത്തിൽ വ്യോമയാന വകുപ്പ് വിമാനക്കമ്പനികൾക്ക് ഇതുസംബന്ധിച്ച നിർദേശം നൽകി.
ഇഖാമയോ എൻട്രി വിസയോ ഉണ്ടായിരിക്കണമെന്നും കോവിഡ് പ്രോേട്ടാകോൾ പാലിക്കണമെന്നും നിബന്ധനയുണ്ട്. നേരത്തേ ചാർേട്ടഡ് വിമാനത്തിൽ ആരോഗ്യമന്ത്രാലയം ഏതാനും ജീവനക്കാരെ നേരിട്ട് കൊണ്ടുവന്നിരുന്നു. അനുമതി ലഭിച്ച സാഹചര്യത്തിൽ ആരോഗ്യമന്ത്രാലയ ജീവനക്കാരെയും ബന്ധുക്കളെയും കൊണ്ടുവരാൻ വിമാനക്കമ്പനികൾ വരും ദിവസങ്ങളിൽ സർവിസ് ക്രമീകരിച്ചേക്കും. ഗാർഹികത്തൊഴിലാളികളുടെ മടക്കത്തിന് രജിസ്ട്രേഷൻ ആരംഭിച്ചിട്ടുണ്ട്.
ഡിസംബർ 14 മുതൽ ഇവരുടെ വരവുണ്ടാവും. രണ്ടാഴ്ചത്തെ ഇൻസ്റ്റിറ്റ്യൂഷനൽ ക്വാറൻറീൻ അനുഷ്ഠിക്കണമെന്ന നിബന്ധനയോടെയാണ് വീട്ടുജോലിക്കാർക്ക് നേരിട്ട് കുവൈത്തിലേക്ക് വരാൻ അനുമതി നൽകിയത്. ഇൻസ്റ്റിറ്റ്യൂഷനൽ ക്വാറൻറീൻ ഫീസ് 270 ദീനാറായി നിശ്ചയിച്ചിട്ടുണ്ട്. ഇന്ത്യയിൽനിന്നാണ് ആദ്യ സർവിസ്. 110 ദീനാറാണ് ഇന്ത്യയിൽനിന്ന് വിമാന ടിക്കറ്റ് നിരക്ക്. സ്വകാര്യ തൊഴിൽവിസയിലുള്ളവർക്ക് നേരിട്ട് കുവൈത്തിലെത്താനുള്ള അനുമതിക്ക് കാത്തിരിപ്പ് നീളുകയാണ്. അടുത്ത മാസം അനുമതി ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അവധിക്ക് പോയി തിരിച്ചുവരാൻ കഴിയാത്ത ആയിരങ്ങൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.