ത​ണു​പ്പ് പോ​യി ചൂ​ടെ​ത്തി;വൈ​ദ്യു​തി ഉ​പ​യോ​ഗ​വും വ​ർ​ധി​ച്ചു

ത​ണു​പ്പ് പോ​യി ചൂ​ടെ​ത്തി;വൈ​ദ്യു​തി ഉ​പ​യോ​ഗ​വും വ​ർ​ധി​ച്ചു

കു​വൈ​ത്ത് സി​റ്റി: ശൈ​ത്യ​കാ​ലം അ​വ​സാ​നി​ച്ച​തോ​ടെ രാ​ജ്യ​ത്ത് വൈ​ദ്യു​തി ഉ​പ​യോ​ഗ​വും വ​ർ​ധി​ച്ചു. നി​ല​വി​ൽ പ​ക​ൽ ശ​രാ​ശ​രി ചൂ​ട് അ​നു​ഭ​വ​പ്പെ​ടു​ന്നു​ണ്ട്. ക​ഴി​ഞ്ഞ ദി​വ​സം താ​പ​നി​ല 29 ഡി​ഗ്രി സെ​ൽ​ഷ്യ​സാ​യി ഉ​യ​ർ​ന്ന​തോ​ടെ വൈ​ദ്യു​തി ഉ​പ​യോ​ഗം 9,500 മെ​ഗാ​വാ​ട്ടി​ൽ എ​ത്തി. ഇ​തോ​ടെ രാ​ജ്യ​ത്തെ വൈ​ദ്യു​തി ശൃം​ഖ​ല റെ​ഡ് അ​ല​ർ​ട്ട് സോ​ണി​ലേ​ക്ക് നീ​ങ്ങി.

നി​ശ്ച​യി​ച്ച അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ കാ​ര​ണം വൈ​ദ്യു​തി ഉ​ൽ​പാ​ദ​ന​ത്തി​ൽ കു​റ​വു​ണ്ടാ​യ​താ​ണ് വൈ​ദ്യു​തി ശൃം​ഖ​ല​യി​ൽ ബു​ദ്ധി​മു​ട്ടു​ണ്ടാ​കാ​ൻ കാ​ര​ണ​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. മേ​യ് മാ​സ​ത്തോ​ടെ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ പൂ​ർ​ത്തി​യാ​കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.

വ​രും ദി​വ​സ​ങ്ങ​ളി​ൽ താ​പ​നി​ല​യി​ൽ വ്യ​തി​യാ​ന​ങ്ങ​ൾ ഉ​ണ്ടാ​കാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്നും ഇ​തോ​ടെ വൈ​ദ്യു​തി ആ​വ​ശ്യം ഇ​നി​യും വ​ർ​ധി​ക്കാ​മെ​ന്നും അ​ധി​കൃ​ത​ർ മു​ന്ന​റി​യി​പ്പ് ന​ൽ​കി. ക​ഴി​ഞ്ഞ വ​ർ​ഷം ക​ന​ത്ത ചൂ​ടു​കാ​ല​ത്ത് വൈ​ദ്യു​തി ഉ​പ​യോ​ഗം പ​ര​മാ​വ​ധി​യി​ൽ എ​ത്തി​യി​രു​ന്നു. ഇ​തോ​ടെ ച​രി​ത്ര​ത്തി​ൽ ആ​ദ്യ​മാ​യി കു​വൈ​ത്തി​ൽ പ​വ​ർ​ക​ട്ട് ഏ​ർ​പ്പെ​ടു​ത്തു​ക​യും ഉ​ണ്ടാ​യി.

Tags:    
News Summary - heat has come; electricity usage has also increased

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.