പി​ടി​യി​ലാ​യ പ്ര​തി​ക​ളും പി​ടി​ച്ചെ​ടു​ത്ത രേ​ഖ​ക​ളും

മ​നു​ഷ്യ​ക്ക​ട​ത്തും വി​സ വി​ൽ​പ​ന​യും; ര​ണ്ടു​പേ​ർ പി​ടി​യി​ൽ

കു​വൈ​ത്ത് സി​റ്റി: മ​നു​ഷ്യ​ക്ക​ട​ത്ത്, വി​സ ക​ച്ച​വ​ടം, ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്ക​ൽ എ​ന്നീ കേ​സു​ക​ളി​ൽ ര​ണ്ട് പേ​ർ പി​ടി​യി​ൽ. പ്ര​തി​ക​ൾ വി​സ വി​ൽ​പ​ന ന​ട​ത്തി പ്ര​വാ​സി തൊ​ഴി​ലാ​ളി​ക​ളെ കു​വൈ​ത്തി​ലേ​ക്ക് കൊ​ണ്ടു​വ​രു​ന്ന​താ​യി അ​ധി​കൃ​ത​ർ ക​ണ്ടെ​ത്തി. ഇ​ത്ത​രം തൊ​ഴി​ലാ​ളി​ക​ൾ​ക്ക് അ​വ​രു​ടെ സ്പോ​ൺ​സ​ർ​മാ​രാ​യി ലി​സ്റ്റ് ചെ​യ്തി​രി​ക്കു​ന്ന ക​മ്പ​നി​ക​ളു​മാ​യി നി​യ​മാ​നു​സൃ​ത​മാ​യ ബ​ന്ധ​മി​ല്ലെ​ന്നും ക​ണ്ടെ​ത്തി. സം​ഘ​ത്തെ​ക്കു​റി​ച്ചു​ള്ള സൂ​ക്ഷ്മ നി​രീ​ക്ഷ​ണ​ത്തി​ന്‍റെ​യും ര​ഹ​സ്യാ​ന്വേ​ഷ​ണ ശേ​ഖ​ര​ണ​ത്തി​ന്‍റെ​യും പി​റ​കെ​യാ​ണ് അ​റ​സ്റ്റ്.

ചോ​ദ്യം ചെ​യ്യ​ലി​ൽ പ്ര​തി​ക​ൾ പ​ദ്ധ​തി​യി​ൽ പ​ങ്കു​ണ്ടെ​ന്ന് സ​മ്മ​തി​ച്ചു. തു​ട​ർ നി​യ​മ​ന​ട​പ​ടി​ക​ൾ​ക്കാ​യി പ്ര​തി​ക​ളെ ബ​ന്ധ​പ്പെ​ട്ട അ​ധി​കാ​രി​ക​ൾ​ക്ക് കൈ​മാ​റി. സം​ഘ​ത്തി​ൽ കൂ​ടു​ത​ൽ കൂ​ട്ടാ​ളി​ക​ൾ ഉ​ണ്ടോ എ​ന്ന അ​ന്വേ​ഷ​ണ​വും ന​ട​ന്നു​വ​രു​ന്നു. നി​യ​മ​ലം​ഘ​ക​ർ​ക്കെ​തി​രെ ശ​ക്ത​മാ​യ ന​ട​പ​ടി തു​ട​രു​മെ​ന്നും ക്രി​മി​ന​ൽ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ അ​നു​വ​ദി​ക്കി​ല്ലെ​ന്നും ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി.

Tags:    
News Summary - Human Trafficking and Visa Selling- Two people are under arrest

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.