കുവൈത്ത് സിറ്റി: കുവൈത്തിൽ മനുഷ്യക്കടത്ത് സംബന്ധിച്ച പരാതികൾ ഇനി പൊലീസിനെ ഫോണിൽ വിളിച്ചറിയിക്കാം. ഇതിനായി പുതിയ ഹോട്ട് ലൈൻ നമ്പർ പുറത്തിറക്കി. 1888688 എന്ന നമ്പറിലാണ് പരാതികൾ അറിയിക്കേണ്ടത്. ആഭ്യന്തര മന്ത്രാലയത്തിലെ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ആൻഡ് ഹ്യൂമൻ ട്രാഫിക്കിങ് വിഭാഗമാണ് ഹോട്ട് ലൈൻ അവതരിപ്പിച്ചത്. സർക്കാറിെൻറ കർശന നിയന്ത്രണങ്ങൾ കാരണം രാജ്യത്ത് മനുഷ്യക്കടത്ത് കേസുകൾ കുറഞ്ഞിട്ടുണ്ട്. നിയമം ലംഘിച്ച് താമസിക്കുന്ന വിദേശികളെ നാടുകടത്താനുള്ള ചെലവ് വിസക്കച്ചവടക്കാരിൽനിന്ന് ഇൗടാക്കുമെന്ന് തൊഴിൽ മന്ത്രാലയം വ്യക്തമാക്കിയിരുന്നു. നിരവധി പേർക്കെതിരെ ഇത്തരത്തിൽ നടപടിയും എടുത്തു. വിസക്കച്ചവടത്തിന് കൂട്ടുനിൽക്കുന്ന ഉദ്യോഗസ്ഥർക്കെതിരെയും നടപടി സ്വീകരിച്ചുതുടങ്ങിയതോടെ പേടി തുടങ്ങി. കോവിഡ് പ്രതിസന്ധി തുടങ്ങുന്നതിന് മുമ്പുതന്നെ ഇൗ നടപടികൾ ആരംഭിച്ചിരുന്നു. എത്ര ഉന്നതനായാലും നടപടി സ്വീകരിക്കുമെന്നാണ് സർക്കാർ നിലപാട്. അണ്ടർ സെക്രട്ടറി ഉൾപ്പെടെയുള്ളവർക്കെതിരെ നടപടി സ്വീകരിച്ചതോടെ മനുഷ്യക്കടത്ത് സംഘം ഒതുങ്ങി. വിസക്കച്ചവടക്കാരുടെയും മനുഷ്യക്കടത്തുകാരുടെയും വിവരശേഖരണത്തിന് പ്രത്യേക സംഘം രൂപവത്കരിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.