ഐ.​ബി.​എ മെ​ഗാ ബാ​സ്ക​റ്റ്ബാ​ൾ ടൂ​ർ​ണ​മെ​ന്റ്

ഐ.​ബി.​എ മെ​ഗാ ബാ​സ്ക​റ്റ്ബാ​ൾ ടൂ​ർ​ണ​മെ​ന്റ് സ്കൂ​ൾ വി​ഭാ​ഗം ജേ​താ​ക്ക​ളാ​യ യു​നൈ​റ്റ​ഡ്

ഇ​ന്ത്യ​ൻ സ്കൂ​ൾ ടീം

ഐ.​ബി.​എ മെ​ഗാ ബാ​സ്ക​റ്റ്ബാ​ൾ ടൂ​ർ​ണ​മെ​ന്റ്

കു​വൈ​ത്ത് സി​റ്റി: ഇ​ന്ത്യ​ൻ ബാ​സ്ക​റ്റ്ബാ​ൾ അ​സോ​സി​യേ​ഷ​ൻ അ​ബ്ബാ​സി​യ​യി​ലെ യു​നൈ​റ്റ​ഡ് ഇ​ന്റ​ർ​നാ​ഷ​ന​ൽ ഇ​ന്ത്യ​ൻ സ്കൂ​ളി​ൽ സം​ഘ​ടി​പ്പി​ച്ച പ​ത്താ​മ​ത് ബാ​സ്ക​റ്റ്ബാ​ൾ മ​ത്സ​രം സ​മാ​പി​ച്ചു. 12 ദി​വ​സം നീ​ണ്ട ടൂ​ർ​ണ​മെ​ന്റി​ൽ കു​വൈ​ത്തി​ലെ വി​വി​ധ സ്കൂ​ളു​ക​ളി​ൽ​നി​ന്നാ​യി നി​ര​വ​ധി കു​ട്ടി​ക​ളും പു​രു​ഷ- വ​നി​താ താ​ര​ങ്ങ​ളും അ​ണി​നി​ര​ന്നു.

സ്കൂ​ൾ വി​ഭാ​ഗം മ​ത്സ​ര​ത്തി​ൽ യു​നൈ​റ്റ​ഡ് ഇ​ന്ത്യ​ൻ സ്കൂ​ൾ ട്രോ​ഫി നി​ല​നി​ർ​ത്തി. ഡോ​ൺ ബോ​സ്കോ സ്കൂ​ൾ ര​ണ്ടാം സ്ഥാ​നം നേ​ടി. ഭ​വ​ൻ​സ് സ്കൂ​ൾ, ഇ​ന്ത്യ​ൻ ക​മ്യൂ​ണി​റ്റി സ്കൂ​ൾ, കാ​ർ​മ​ൽ സ്കൂ​ൾ, യു​നൈ​റ്റ​ഡ് ഇ​ന്റ​ർ​നാ​ഷ​ന​ൽ സ്കൂ​ൾ, ഇ​ന്ത്യ​ൻ സ്കൂ​ൾ ഓ​ഫ് എ​ക്സ​ല്ല​ൻ​സ്‌, ഡി.​പി.​എ​സ് കു​വൈ​ത്ത് എ​ന്നി​വ ശ​ക്ത​മാ​യ മ​ത്സ​രം കാ​ഴ്ച​​​​വെ​ച്ചു.

പു​രു​ഷ വി​ഭാ​ഗ​ത്തി​ൽ ഡെ​സി​ബെ​ൽ​സ് ടീം ​കി​രീ​ടം നേ​ടി. ലോ​ബ് സി​റ്റി​ക്കാ​ണ് ര​ണ്ടാം സ്ഥാ​നം. വ​നി​ത വി​ഭാ​ഗം ഫൈ​ന​ൽ മ​ത്സ​ര​ത്തി​ൽ ഡെ​സി​ബെ​ൽ​സി​നെ പി​ന്നി​ലാ​ക്കി നി​ല​വി​ലെ ചാ​മ്പ്യ​ന്മാ​രാ​യ ഡോ​ൺ ബോ​സ്കോ ട്രോ​ഫി ക​ര​സ്ഥ​മാ​ക്കി.

ഐ.​എ​സ്.​സി മൂ​ന്നാം സ്ഥാ​നം നേ​ടി. സ​മാ​പ​ന ച​ട​ങ്ങി​ൽ യു​നൈ​റ്റ​ഡ് ഗ്രൂ​പ് ഓ​ഫ് സ്കൂ​ൾ​സ് അ​ഡ്മി​ൻ മേ​ധാ​വി ജോ​യ​ൽ ജേ​ക്ക​ബ്സ്, കു​വൈ​ത്ത് നാ​ഷ​ന​ൽ പ്ലെ​യ​റും ദേ​ശീ​യ ടീം ​പ​രി​ശീ​ല​ക​നു​മാ​യ ഖാ​ലി​ദ് അ​ൽ ഖ​ലാ​ഫ്‌ എ​ന്നി​വ​ർ സ​മ്മാ​ന​ങ്ങ​ൾ കൈ​മാ​റി.

Tags:    
News Summary - IBA Mega Basketball Tournament

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.