ഐ.സി.എഫ് സാൽമിയ റീജ്യൻ വിദ്യാർഥി ഇഫ്താർ
സംഗമത്തിൽനിന്ന്
കുവൈത്ത് സിറ്റി: ഐ.സി.എഫ് സാൽമിയ റീജ്യൻ വിദ്യാർഥികൾക്കു ഇഫ്താർ സംഗമം സംഘടിപ്പിച്ചു. സാൽമിയ ഗാർഡനിൽ നടന്ന പരിപാടിയിൽ പ്രസിഡന്റ് ഇബ്രാഹിം മുസ്ലിയാർ അധ്യക്ഷത വഹിച്ചു. നാഷനൽ പ്രസിഡന്റ് അലവി സഖാഫി തേഞ്ചേരി ഉദ്ഘാടനം ചെയ്തു.
ഖുർആൻ പാരായണ മത്സരത്തിൽ അഹ്മദ് ശുഐബ്, ഫാത്തിമ മിൻഹ, ഹംദാൻ, ഫാത്തിമ ജാബിർ, മുഹമ്മദ് റബീഹ്, ഫനാൻ ഫഹദ്, മുഹമ്മദ് നാജിൻ, മിൻഹ ഫാത്തിമ എന്നിവർ ഒന്നാം സ്ഥാനം നേടി, പ്ലസ്ടു വിഭാഗത്തിൽ മുഹമ്മദ് ശാഫി പ്രത്യേക സമ്മാനത്തിന് അർഹനായി. വിജയികൾക്കുള്ള സമ്മാനവിതരണം ഹാഷിം തളിപ്പറമ്പ്, മുസ്തഫ സഖാഫി എന്നിവർ നിർവഹിച്ചു.
ശിഹാബ് വാണിയന്നൂർ, ശമീർ മുസ്ലിയാർ, അബ്ദുൽ ഖാദിർ എടക്കര എന്നിവർ നേതൃത്വം നൽകി. ജാഫർ സ്വദിഖ് വള്ളുവബ്രം സ്വാഗതവും അബൂബക്കർ ഹിമമി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.