ഫിറ കുവൈത്ത് ഇഫ്താർ സംഗമം ബാബു ഫ്രാൻസീസ് ഉദ്ഘാടനം ചെയ്യുന്നു
കുവൈത്ത് സിറ്റി: ഫെഡറേഷൻ ഓഫ് ഇന്ത്യൻ രജിസ്ട്രേഡ് അസോസിയേഷൻ (ഫിറ കുവൈത്ത്) ഇഫ്താർ സംഗമം യുനൈറ്റഡ് ഇന്ത്യൻ സ്കൂളിൽ നടന്നു. ജോയന്റ് കൺവീനർ ഷൈജിത്ത് അധ്യക്ഷത വഹിച്ചു. കൺവീനർ ബാബു ഫ്രാൻസീസ് ഉദ്ഘാടനം ചെയ്തു. അൻവർ സഈദ് മുഖ്യപ്രഭാഷണം നടത്തി.
വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് ബത്താർ വൈക്കം, ചെസ്സിൽ രാമപുരം, അലക്സ് മാത്യു, ഓമനക്കുട്ടൻ, എം.എ. നിസ്സാം, കൃഷ്ണൻ കടലുണ്ടി, രാഗേഷ് പറമ്പത്ത്, ഷൈനി ഫ്രാങ്ക്, റാഷിദ്, ഷൈല മാർട്ടിൻ, വിജോ പി തോമസ്, ഷൈജു, തമ്പി ലൂക്കോസ്, ജെറാൾഡ് ജോസ്, ഷിജൊ എം ജോസ്, ബിജോ പി ബാബു, വത്സരാജ്, ജിമ്മി ആന്റണി, പ്രിൻസ് കൊല്ലപ്പിള്ളിൽ, രതീഷ് വർക്കല എന്നിവർ ആശംസകൾ നേർന്നു. ജെയിംസ് വി കൊട്ടാരം, ജിനേഷ്, ഷൈറ്റസ്റ്റ് തോമസ്, സക്കീർ, ജെറാൾഡ് ജോസ് എന്നിവരും പങ്കെടുത്തു. ഫിറ ജനറൽ സെക്രട്ടറി ചാൾസ് പി ജോർജ് സ്വാഗതവും പ്രോഗ്രാം കൺവീനർ ബിജു സ്റ്റീഫൻ നന്ദിയും രേഖപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.