കെ.ഇ.എ ഇഫ്താർ സംഗമത്തിൽനിന്ന്
കുവൈത്ത് സിറ്റി: കണ്ണൂർ നിവാസികളുടെ കൂട്ടായ്മയായ കണ്ണൂർ എക്സ്പാറ്റസ് അസോസിയേഷൻ (കെ.ഇ.എ) വഫ്രയിലെ തൊഴിലാളികൾക്ക് ഇഫ്താർ സംഘടിപ്പിച്ചു. 400 ഓളം തൊഴിലാളികൾ പങ്കെടുത്തു. റാഷിദ് ഇബ്രാഹിം സ്വാഗതം പറഞ്ഞു. പ്രസിഡന്റ് വിനയൻ അഴീക്കോട് അധ്യക്ഷത വഹിച്ചു.
ബാബു ഫ്രാൻസിസ് സംഗമം ഉദ്ഘാടനം ചെയ്തു. കൺവീനർ സുനീഷ് മാത്യു നേതൃത്വം നൽകി. ജോയിൻ കൺവീനർ ഇസ്മയിൽ, ഉപദേശക സമിതി അംഗങ്ങളായ മധു, അബ്ദുൽ കരീം, അജിത് കുമാർ, വനജ,വനിത ചെയർപേഴ്സൺ സുശീല, മറ്റു ഭാരവാഹികൾ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.