കുവൈത്ത് സിറ്റി: രാജ്യത്ത് മതകീയമായി രണ്ട് തരം പൗരന്മാരെ സൃഷ്ടിക്കുകയാണ് സംഘ് പരിവാർ സി.എ.എ നിയമം നടപ്പാക്കുക വഴി ലക്ഷ്യമിടുന്നതെന്ന് പ്രവാസി വെൽഫെയർ കുവൈത്ത് കേന്ദ്ര ട്രഷറർ ഖലീല്‍ റഹ്മാൻ. പ്രവാസി വെൽഫെയർ കുവൈത്ത് കണ്ണൂർ ജില്ല കമ്മിറ്റി സംഘടിപ്പിച്ച ഇഫ്താർ മീറ്റിൽ പ്രഭാഷണം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
മതനിരപേക്ഷ ജനാധിപത്യ രാഷ്ട്രമെന്ന രാജ്യത്തിന്റെ യശസ്സിനും അന്തസ്സിനും നിയമം മുറിവേൽപിച്ചിരിക്കുന്നു. സി.എ.എ നടപ്പാക്കുന്നതിനെതിരെ മുഴുവൻ ജനാധിപത്യവിശ്വാസികളും യോജിച്ച പോരാട്ടത്തിൽ അണിനിരക്കണമെന്നും അദ്ദേഹം ഉണർത്തി.ഫഹാഹീൽ യൂനിറ്റി സെന്ററിൽ നടന്ന മീറ്റിൽ പ്രസിഡന്റ് വി.കെ. ഫായിസ് അബ്ദുല്ല അധ്യക്ഷത വഹിച്ചു.
സെക്രട്ടറി നിഹാദ് നാസര്‍ സ്വാഗതം പറഞ്ഞു. കേന്ദ്ര പ്രസിഡന്റ് ലായിക് അഹമ്മദ്, അനിയന് കുഞ്ഞ് പാപ്പച്ചന്, റഫീഖ് ബാബു പൊന്മുണ്ടം, പി.ടി.പി. ആയിശ, അഷ്കർ മാളിയേക്കൽ, ജവാദ് അമീര്‍, ജില്ല ട്രഷറർ എസ്.എ.പി. ശറഫുദ്ദീൻ എന്നിവർ സന്നിഹിതരായി. വിവിധ സംഘടനകളെ പ്രതിനിധാനം ചെയ്ത് യു.കെ. ഹരിപ്രസാദ് (ഫോക്ക്), വി. അബ്ദുൽ കരീം (കണ്ണൂർ എക്സ്പാറ്റ് അസോസിയേഷന്), എസ്. മുഹമ്മദ് അഷ്റഫ് (പി.ജെ.ഡി.സി കുവൈത്ത്) തുടങ്ങിയവര്‍ പങ്കെടുത്തു. കണ്ണൂര്‍ ജില്ല വൈസ് പ്രസിഡന്റ് അഫ്സല് ഉസ്മാൻ, അസി. സെക്രട്ടറി അൻവർ സാദത്ത്, അബ്ദുൽ വാഹിദ് എന്നിവര്‍ പരിപാടി നിയന്ത്രിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.