മലബാറുകാരെ സന്തോഷത്തിലാക്കി 2018ൽ കണ്ണൂർ ഇന്റർനാഷനൽ എയർപോർട്ട് ഉദ്ഘാടനം ചെയ്തപ്പോൾ ഏറെ പ്രതീക്ഷയായിരുന്നു. എന്നാൽ നാളിതുവരെ ആയിട്ടും വിദേശ എയർലൈൻസ് വിമാനങ്ങൾക്ക് കണ്ണൂരിലേക്ക് പ്രവേശനം നൽകിയില്ല എന്നത് വേദനാജനകമാണ്.വിദേശ വിമാനങ്ങളുടെ സർവീസ് ആരംഭിച്ചാൽ കേരളത്തിലെ തന്നെ മികച്ച എയർപോർട്ടായി കണ്ണൂർ മാറും എന്ന കാര്യത്തിൽ സംശയമില്ല. കണ്ണൂർ എയർ പോർട്ടിന്റെ വികസനത്തിന് തടസ്സം നിൽക്കുന്നത് എന്താണ്? കൃത്യമായ മറുപടി അധികൃതർക്കില്ല.
വർഷങ്ങളുടെ അവഗണന മറികടക്കാൻ കണ്ണൂർ എയർപോർട്ടിന് പോയിന്റ് ഓഫ് കോൾ പദവി അനുവദിക്കുക എന്ന ലക്ഷ്യവുമായി പ്രവാസികൾ കണ്ണൂർ ഇന്റർനാഷനൽ എയർപോർട്ട് ആക്ഷൻ കൗൺസിൽ രൂപീകരിച്ചു പ്രവർത്തനം തുടങ്ങിയിരിക്കുയാണ്.
ആക്ഷൻ കൗൺസിലിന്റെ പ്രഥമ കൺവെൻഷൻ കഴിഞ്ഞ ആഗസ്റ്റ് 14ന് മട്ടന്നൂരിൽ ജനപങ്കാളിത്തത്തോടെ വിപുലമായി നടന്നു. സമരതുടർച്ചയായി സൈബർ വാറും നടന്നുകൊണ്ടിരിക്കുന്നു. സെപ്റ്റംബർ ഏഴ് മുതൽ മട്ടന്നൂരിൽ റിലേ നിരാഹാരവും ആരംഭിക്കും.
പന്ത്രണ്ടോളം വാട്സ് ആപ് ഗ്രൂപ്പിലൂടെ പതിനായിരക്കണക്കിന് പ്രവാസികളും, നാട്ടുകാരുമാണ് ആക്ഷൻ കമ്മിറ്റി സമരങ്ങൾക്ക് പിൻതുണയുമായി വന്നിട്ടുള്ളത്.ആദ്യ കൺവൻഷനിലൂടെ തന്നെ ഭരണ രാഷ്ട്രീയ തലങ്ങളിൽ ശ്രദ്ധ പിടിക്കുവാൻ ആക്ഷൻ കൗൺസിലിന് സാദിച്ചു എന്നത് ശ്രദ്ധേയമാണ്.
തുടർന്നുള്ള സമരങ്ങളിലൂടെയും സമ്മർദങ്ങളിലൂടേയും സർക്കാർ തലത്തിൽ അനുകൂലമായ നിലപാടുണ്ടാകും എന്നാണ് വിശ്വാസം.
ഇനിയും അവഗണന തുടരാൻ അനുവദിച്ചു കൂടാ. പ്രവാസികൾ ഈ വിഷയത്തിൽ ഒറ്റക്കെട്ടായി നിൽക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.