കുവൈത്ത് സിറ്റി: ആഗസ്റ്റ് 15 ന് ഇന്ത്യയുടെ 77-ാമത് സ്വാതന്ത്ര്യ ദിനം ആഘോഷിക്കാൻ എല്ലാ ഇന്ത്യൻ പൗരന്മാരെയും കുവൈത്തിലെ ഇന്ത്യൻ എംബസി ക്ഷണിച്ചു. രാവിലെ 7.30 ന് എംബസി അങ്കണത്തിൽ ചടങ്ങുകൾ ആരംഭിക്കും.
രാഷ്ട്ര പിതാവിന്റെ പ്രതിമയിൽ പുഷ്‌പാർച്ചന നടത്തിയാണ് ചടങ്ങുകൾ ആരംഭിക്കുക. തുടർന്ന് അംബാസഡർ ഡോ.ആദർശ് സ്വൈക ദേശീയ പതാക ഉയർത്തും. തുടർന്ന് ദേശീയഗാനാലാപനം, രാഷ്ട്രപതിയുടെ സ്വാതന്ത്ര്യദിന സന്ദേശം വായിക്കൽ എന്നിവ നടക്കും. എംബസിയിൽ നടക്കുന്ന ചടങ്ങുകളിൽ പൊതുജനങ്ങൾക്കു പങ്കെടുക്കാം. പരിപാടിക്ക് എത്തുന്നവർ മുൻകൂട്ടി രജിസ്റ്റർ ചെയ്യണം. https://forms.gle/77nzi1ZEZezms53v6 എന്ന ലിങ്കുവഴി രജിസ്റ്റർ ചെയ്യാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.