കുവൈത്ത് സിറ്റി: ഇന്ത്യൻ ആർട്സ് ഫെഡറേഷൻ (ഐ.എ.എഫ്) കുവൈത്തിന്റെ ഓണാഘോഷ പരിപാടി സാമൂഹിക പ്രവർത്തകൻ ഡോ. അമീർ അഹ്മദ് ഉദ്ഘാടനം ചെയ്തു. മെഹബുള്ള കാലിക്കറ്റ് ലൈവ് ഓഡിറ്റോറിയത്തിൽ അത്തപ്പൂക്കളമൊരുക്കി, മാവേലിയുടെ വരവോടെ പരിപാടികൾ ആരംഭിച്ചു.
പ്രസിഡന്റ് ഷെറിൻ മാത്യു അധ്യക്ഷത വഹിച്ചു. കുട്ടികളിലെ സർഗാത്മക അഭിരുചികൾ കണ്ടെത്തി പ്രോത്സാഹിപ്പിക്കാൻ വിവിധ കർമപദ്ധതികൾ ഫെഡറേഷൻ ആരംഭിച്ചതായി അദ്ദേഹം പറഞ്ഞു.
ഫ്യൂച്ചർ ഐ തിയറ്റർ ചെയർമാൻ ഷെമീജ് കുമാർ ഓണസന്ദേശം നൽകി. ജനറൽ സെക്രട്ടറി ലിയോ ഡോക്ടർ അമീറിനെ പൊന്നാടയണിയിച്ചു. കുട്ടികളുടെ നൃത്തനൃത്യങ്ങൾ, കലാ പ്രകടനങ്ങൾ, വിനോദ മത്സരങ്ങൾ, ഓണസദ്യ എന്നിവ ഓണക്കാലത്തിന്റെ ഗൃഹാതുരാനുഭവമായി.
ഐ.എ.എഫ് രക്ഷാധികാരി പ്രേമൻ ഇല്ലത്ത്, ലോക കേരളസഭാംഗം ഉണ്ണിമായ, വൈസ് പ്രസിഡന്റ് മുസാഫർ, ജോയന്റ് സെക്രട്ടറി മുരളി എന്നിവർ ആശംസ അറിയിച്ചു. ട്രഷറർ ലിജോ നന്ദി പറഞ്ഞു. കൺവീനർമാരായ ജിജോ, ജിബി എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.