മാ​മ്പ​ഴ​മേ​ള സ​ന്ദ​ർ​ശി​ക്കു​ന്ന അം​ബാ​സ​ഡ​ര്‍ ഡോ. ​ആ​ദ​ർ​ശ് സ്വൈ​ക

മ​ധു​വൂ​റും കാ​ഴ്ച​യാ​യി മാ​മ്പ​ഴ​മേ​ള

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്തി​ൽ ഇ​ന്ത്യ​ൻ മാ​മ്പ​ഴോ​ത്സ​വം തു​ട​രു​ന്നു. ഇ​ന്ത്യ​ൻ എം​ബ​സി സു​ലൈ​ബി​കാ​ത്ത് തൈ​ബ മാ​ർ​ക്ക​റ്റി​ൽ ആ​രം​ഭി​ച്ച മാ​മ്പ​ഴ​മേ​ള മ​ധു​വൂ​റു​ന്ന കാ​ഴ്ച​യാ​യി. ഇ​ന്ത്യ​യി​ൽ നി​ന്നു​ള്ള വി​വി​ധ​യി​നം മാ​ങ്ങ​ക​ൾ ഫെ​സ്റ്റി​വ​ലി​ൽ ഒ​രു​ക്കി. മാ​മ്പ​ഴ​ങ്ങ​ളും ചി​ത്ര​ങ്ങ​ളും ക​മ​നീ​യ​മാ​യി അ​ല​ങ്ക​രി​ച്ച് മാ​മ്പ​ഴ​ത്തോ​ട്ടം പോ​ലെ​യാ​ക്കി​യ മാ​ര്‍ക്ക​റ്റ് കാ​ഴ്ച​യു​ടെ​യും വി​രു​ന്നൊ​രു​ക്കി.ഇ​ന്ത്യ​ന്‍ അം​ബാ​സ​ഡ​ര്‍ ഡോ. ​ആ​ദ​ർ​ശ് സ്വൈ​ക ഫെ​സ്റ്റി​വ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഇ​ന്ത്യ​ന്‍ എം​ബ​സി​യി​ലെ മു​തി​ര്‍ന്ന ഉ​ദ്യോ​ഗ​സ്ഥ​രും തൈ​ബ മാ​ര്‍ക്ക​റ്റ് പ്ര​തി​നി​ധി​ക​ളും പ​ങ്കെ​ടു​ത്തു. സ്വ​ദേ​ശി​ക​ള്‍ ഏ​റെ താ​മ​സി​ക്കു​ന്ന പ്ര​ദേ​ശ​മാ​യ സു​ലൈ​ബി​കാ​ത്തി​ല്‍ ഇ​ന്ത്യ​ന്‍ മാ​ങ്ങ​ക​ളു​ടെ പ്ര​ദ​ര്‍ശ​ന​ത്തി​ന് വ​ലി​യ സ്വീ​കാ​ര്യ​ത​യാ​ണ് ല​ഭി​ച്ച​ത്.

കു​വൈ​ത്തി​ലെ പ്ര​ശ​സ്ത ഇ​ന്ത്യ​ൻ റ​സ്റ്റാ​റ​ന്റ് ശൃം​ഖ​ല​യാ​യ മു​ഗ​ൾ മ​ഹ​ലി​ന്റെ ഒ​ന്നി​ല​ധി​കം ഔ​ട്ട്‌​ല​റ്റു​ക​ളി​ൽ മാ​മ്പ​ഴ​ങ്ങ​ൾ ല​ഭ്യ​മാ​ണ്. അ​ൽ​ഫോ​ൻ​സോ, ബം​ഗ​ന​പ്പ​ള്ളി മാ​മ്പ​ഴ​ങ്ങ​ൾ ഇ​വി​ടെ ആ​സ്വ​ദി​ക്കാം. കു​വൈ​ത്തി​ലെ വേ​ന​ൽ​ക്കാ​ല​ത്ത് ഇ​ന്ത്യ​ൻ മാ​മ്പ​ഴം ഇ​ഷ്ട​പ്പെ​ടു​ന്ന​വ​ർ ഏ​റെ​യാ​ണ്.

Tags:    
News Summary - Indian Mango Festival continues in Kuwait

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.