കുവൈത്ത് സിറ്റി: കുവൈത്തിലെ ഇന്ത്യക്കാരുടെ വിവിധ പ്രശ്നങ്ങളിൽ സൗജന്യ നിയമോപദേശത്തിന് ഇന്ത്യൻ എംബസി അഭിഭാഷക പാനൽ രൂപവത്കരിച്ചു. സൗജന്യമായി നിയമോപദേശം നൽകാൻ സന്നദ്ധത അറിയിച്ച അഞ്ച് അഭിഭാഷകരുടെ പേരുവിവരങ്ങൾ എംബസി പ്രസിദ്ധീകരിച്ചു.
ബെന്നി തോമസ് (ഫോൺ: 66907769, മെയിൽ: bennynalpathamkalam@hotmail.com), ദീപ അഗസ്റ്റിൻ (ഫോൺ: 69031902, മെയിൽ: deepapraveenv@gmail.com), ഹജീർ നൈനാൻ കോയ (ഫോൺ: 50660640, മെയിൽ: hajeerninan@gmail.com), ജോസഫ് വിൽഫ്രഡ് (ഫോൺ: 51415344, മെയിൽ: josephwilfred39@gmail.com), നസറി അബ്ദുൽ റഹ്മാൻ (ഫോൺ: 51776951, മെയിൽ: advnasariabdul@gmail.com) എന്നിവരെ നേരിട്ട് ബന്ധപ്പെടുന്നതിനോടൊപ്പം cw.kuwait@mea.gov.in എന്ന ഇന്ത്യൻ എംബസി സാമൂഹികക്ഷേമ വിഭാഗത്തിെൻറ മെയിലിൽ കൂടി അറിയിക്കണമെന്ന് എംബസി ആവശ്യപ്പെട്ടു. കേസുകളിൽ സൗജന്യമായി നിയമോപദേശം ലഭ്യമാക്കുക എന്നതു മാത്രമാണ് സേവനംകൊണ്ട് ഉദ്ദേശിക്കുന്നതെന്നും ഉപദേശം സ്വീകരിക്കണോ എന്നത് വ്യക്തികളുടെ വിവേചന പരിധിയിലുള്ളതാണെന്നും ഇക്കാര്യത്തിലൊന്നും എംബസിക്ക് ഉത്തരവാദിത്തം ഉണ്ടാവില്ലെന്നും എംബസി വാർത്തക്കുറിപ്പിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.