കുവൈത്ത് സിറ്റി: രാജ്യത്തെ കോഓപറേറ്റിവ് സ്റ്റോറുകളില്‍ സ്വദേശിവത്കരണം ത്വരിതപ്പെടുത്താൻ ഒരുങ്ങി അധികൃതര്‍. സഹകരണ സംഘങ്ങളിലെ ഒഴിവ് വരുന്ന വിവിധ തസ്തികകളില്‍ കൂടുതല്‍ സ്വദേശി പൗരന്മാരെ നിയമിക്കും. റിക്രൂട്ട്മെന്റ് പ്രക്രിയ വേഗത്തിലാക്കുന്നതിനായി സാമൂഹിക കാര്യ മന്ത്രാലയം ആക്ടിങ് അണ്ടർ സെക്രട്ടറി അബ്ദുൽ അസീസ് സാരി റിക്രൂട്ട്മെന്റ് കമ്മിറ്റിയുമായി യോഗം ചേരുമെന്ന് അധികൃതര്‍ അറിയിച്ചു. സിവിൽ സർവിസ് കമീഷനുമായി ഏകോപിപ്പിച്ച് തദ്ദേശീയരായ ജീവനക്കാരുടെ എണ്ണം നൂറ് ശതമാനമാക്കുവാനാണ് മന്ത്രാലയം ലക്ഷ്യമിടുന്നത്. അതേസമയം, സ്വദേശികളില്‍ നിന്ന് അനുയോജ്യരായ ഉദ്യോഗാർഥികളെ ലഭിക്കാത്തത് സ്വദേശിവത്കരണ തോത് കുറയാന്‍ കാരണമാകുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.