കുവൈത്ത് സിറ്റി: കുവൈത്തിൽ നഴ്സിങ് മേഖലയിൽ ജോലിയെടുക്കുന്നവരിൽ കുവൈത്തികൾ അഞ്ചു ശതമാനം മാത്രം. 1086 സ്വദേശികൾ മാത്രമാണ് ഈ മേഖലയിൽ തൊഴിലെടുക്കുന്നത്. 20,846 വിദേശികളും 530 ബിദൂനികളും സർക്കാർ ആശുപത്രികളിൽ നഴ്സുമാരായി ജോലിയെടുക്കുന്നതായി ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു.
പാർലമെൻററി ചോദ്യത്തിനു മറുപടിയായാണ് ആരോഗ്യമന്ത്രി ഡോ. ബാസിൽ അസ്സബാഹ് ഇക്കാര്യം വ്യക്തമാക്കിയത്. 2017 മുതൽ ഇതുവരെ 2490 ജീവനക്കാർ നഴ്സിങ് ജോലികളിൽനിന്ന് രാജിവെച്ചതായും ആരോഗ്യമന്ത്രി വ്യക്തമാക്കി. കാനഡ ഉൾപ്പെടെ രാജ്യങ്ങളിൽ മെച്ചപ്പെട്ട അവസരം തേടിപ്പോയവരാണ് രാജിവെച്ചവരിൽ അധികവും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.