കുവൈത്ത് സിറ്റി: ഉപഭോക്താക്കളെ വഞ്ചിക്കുന്നതും തട്ടിപ്പും തടയാൻ വ്യാപാര സ്ഥാപനങ്ങളിൽ പരിശോധന ശക്തമാക്കി വാണിജ്യ വ്യവസായ മന്ത്രാലയം. കഴിഞ്ഞ ദിവസം കുവൈത്ത് സിറ്റിയിലെ മുബാറക്കിയ മാർക്കറ്റിൽ നടത്തിയ പരിശോധനയിൽ നിരവധി നിയമ ലംഘനങ്ങൾ കണ്ടെത്തി. സർക്കാർ സബ്സിഡി ഉൽപ്പന്നങ്ങളും ഗുണമേന്മയില്ലാത്ത മാംസവും പിടികൂടി.
നിയമങ്ങൾ ലംഘിച്ച റസ്റ്റാറന്റുകളുടെ കേസ് കൊമേഴ്സ്യൽ പ്രോസിക്യൂഷന് കൈമാറി. രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട പൈതൃക വിപണികളിലൊന്നാണ് സുഖ് മുബാറക്കിയ. വരും ദിവസങ്ങളിലും രാജ്യത്ത് പരിശോധന ശക്തമാക്കുമെന്നാണ് സൂചനകൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.