കുവൈത്ത് സിറ്റി: കുവൈത്തിൽ മാസ്ക് ധരിക്കാത്തവരെ ലക്ഷ്യമിട്ട് വിപുലമായ പരിശോധന കാമ്പയിന് അധികൃതർ പദ്ധതി തയാറാക്കുന്നു. കോവിഡ് വ്യാപനം ശക്തമാകുന്ന പശ്ചാത്തലത്തിലാണ് പരിശോധനക്കും കർശന നടപടിക്കും അധികൃതർ പദ്ധതി ആവിഷ്കരിക്കുന്നത്. പൊലീസ്, മുനിസിപ്പാലിറ്റി, ആരോഗ്യ മന്ത്രാലയം, വാണിജ്യ മന്ത്രാലയം, മാൻപവർ അതോറിറ്റി എന്നിവ സംയുക്തമായാണ് പരിശോധന നടത്തുക.
റോഡുകളിലും കടകളിലും കമ്പനികളിലും പരിശോധനയുണ്ടാകും. മാസ്ക് ധരിക്കാത്തതിന് പിഴയീടാക്കാൻ രാജ്യത്തെ നിയമത്തിൽ വകുപ്പില്ല. അതുകൊണ്ടുതന്നെ പാർലമെൻറിൽ ഇതുസംബന്ധിച്ച നിയമം കൊണ്ടുവന്ന് നടപടികൾക്ക് നിയമ പരിരക്ഷ ഉറപ്പാക്കാനാണ് നീക്കം. കരടുനിയമം പാർലമെൻറിെൻറ ആരോഗ്യ സമിതിയുടെ പരിഗണനയിലാണ്. കടകളിൽ വാണിജ്യ മന്ത്രാലയവും മുനിസിപ്പാലിറ്റിയും കമ്പനികളിൽ മാൻപവർ അതോറിറ്റിയും പരിശോധന നടത്തും. ആരോഗ്യ മന്ത്രാലയവും പൊലീസും പരിശോധനകൾ നയിക്കും.
തത്സമയം പിഴ ഇൗടാക്കുന്നതാണ് പരിഗണിക്കുന്നത്. രാജ്യത്ത് വൈറസ് വ്യാപനവും മരണനിരക്കും വർധിച്ച പശ്ചാത്തലത്തിലാണ് നടപടികൾ കർശനമാക്കാൻ തീരുമാനിച്ചത്.
മാസ്ക് ധരിക്കാത്തവർക്ക് 50 മുതൽ 100 ദീനാർ വരെ പിഴ ഇൗടാക്കും. തത്സമയം പിഴ ഇൗടാക്കാൻ പരിശോധന സംഘത്തിന് അധികാരം നൽകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.