അ​ഹ്മ​ദ് അ​ൽ ദൈ​കാ​ൻ

അ​ന്താ​രാ​ഷ്ട്ര സ​മൂ​ഹം ഇ​ര​ട്ട​ത്താ​പ്പ് ഒ​ഴി​വാ​ക്ക​ണം

 കു​വൈ​ത്ത് സി​റ്റി: ഗ​സ്സ​യി​ലെ അ​ൽ അ​ഹ്‌​ലി അ​റ​ബ് ആ​ശു​പ​ത്രി​ക്കു​നേ​രെ​യു​ണ്ടാ​യ ആ​ക്ര​മ​ണം അ​ന്താ​രാ​ഷ്ട്ര മാ​നു​ഷി​ക നി​യ​മ​ങ്ങ​ളു​ടെ ലം​ഘ​ന​മാ​ണെ​ന്ന് കു​വൈ​ത്ത്. സി​വി​ലി​യ​ന്മാ​രെ സം​ര​ക്ഷി​ക്കാ​ൻ ശ​ക്ത​മാ​യ ന​ട​പ​ടി കൈ​ക്കൊ​ള്ള​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു. യു.​എ​ൻ ജ​ന​റ​ൽ അ​സം​ബ്ലി​യു​ടെ സാ​മൂ​ഹി​ക, മാ​നു​ഷി​ക, സാം​സ്കാ​രി​ക കാ​ര്യ​ങ്ങ​ളു​ടെ ചു​മ​ത​ല​യു​ള്ള മൂ​ന്നാം ക​മ്മി​റ്റി യോ​ഗ​ത്തി​ൽ യു.​എ​ന്നി​ലെ കു​വൈ​ത്തി​ന്റെ ന​യ​ത​ന്ത്ര അ​റ്റാ​ഷെ അ​ഹ്മ​ദ് അ​ൽ ദൈ​കാ​ൻ ആ​ണ് രാ​ജ്യ​ത്തി​ന്റെ നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി​യ​ത്. ആ​ശു​പ​ത്രി ആ​ക്ര​മ​ണ​ത്തി​ൽ നൂ​റു​ക​ണ​ക്കി​നാ​ളു​ക​ൾ കൊ​ല്ല​പ്പെ​ടു​ക​യും പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്ത​താ​യി അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി. ഇ​ത്ത​രം പ്ര​വൃ​ത്തി​ക​ളെ കു​വൈ​ത്ത് ശ​ക്ത​മാ​യി അ​പ​ല​പി​ക്കു​ന്നു. ഇ​സ്രാ​യേ​ലി ആ​ക്ര​മ​ണ​സേ​ന​ക്കെ​തി​രാ​യ പ്ര​തി​ക​ര​ണ​ത്തി​ൽ അ​ന്താ​രാ​ഷ്ട്ര സ​മൂ​ഹം ഇ​ര​ട്ട​ത്താ​പ്പ് ഒ​ഴി​വാ​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
Tags:    
News Summary - International community must avoid double standards

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.