കുവൈത്ത് സിറ്റി: ഇറാഖ് പ്രധാനമന്ത്രി മുസ്തഫ അൽ ഖാദിമിയുടെ പ്രതിനിധി കുവൈത്തിലെത്തി കുവൈത്ത് പ്രധാനമന്ത്രി ശൈഖ് സബാഹ് ഖാലിദ് അൽ ഹമദ് അസ്സബാഹിന് അദ്ദേഹത്തിെൻറ കത്ത് കൈമാറി. ഇറാഖ് ആസൂത്രണകാര്യ മന്ത്രി ഖാലിദ് ബത്താൽ അൽ നാജിം ആണ് കുവൈത്തിലെത്തിയത്.
കൂടിക്കാഴ്ചയിൽ പാർലമെൻറ് കാര്യമന്ത്രി മുബാറക് അൽ ഹരീസ്, പ്രധാനമന്ത്രിയുടെ ഒാഫിസ് മേധാവി അബ്ദുൽ അസീസ് ദകീൽ അൽ ദകീൽ, പ്ലാനിങ് സുപ്രീം കൗൺസിൽ സെക്രട്ടറി ജനറൽ ഡോ. ഖാലിദ് അൽ മഹ്ദി എന്നിവരും പെങ്കടുത്തു.
ഇറാഖിെൻറ കുവൈത്ത് അധിനിവേശത്തിെൻറ വാർഷികവേളയിലാണ് ഇറാഖി മന്ത്രിയുടെ സന്ദർശനം. അധിനിവേശത്തിെൻറ മുറിവുണങ്ങി ഇപ്പോൾ ഇരു രാജ്യങ്ങളും തമ്മിൽ ഉൗഷ്മള സാഹോദര്യബന്ധമാണുള്ളത്. മറ്റൊരു യുദ്ധത്തിൽ തകർന്ന ഇറാഖിനെ സഹായിക്കാൻ കുവൈത്ത് മുന്നിലുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.