കുവൈത്ത് സിറ്റി: രാജ്യത്ത് ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ നടത്തുന്ന മദ്റസകൾ മധ്യവേനലവധിക്ക് ശേഷം ശനിയാഴ്ച പുനരാരംഭിക്കും. കൗണ്‍സില്‍ ഫോര്‍ ഇസ്ലാമിക് എജുക്കേഷന്‍ ആൻഡ് റിസര്‍ച്ച് തയാറാക്കിയ കേരളത്തിലെ മതപര രംഗത്ത് ഏറ്റവും നൂതനമായ സിലബസനുസരിച്ചാണ് മദ്റസകളുടെ പ്രവർത്തനം. ഖുര്‍ആന്‍, തജ്വീദ്, ഹിഫ്ള്, ചരിത്രം, കര്‍മശാസ്ത്രം, സ്വഭാവം, വിശ്വാസം, പ്രാർഥനകള്‍, അറബിക്, മലയാളം എന്നിവക്ക് പ്രാധാന്യം നല്‍കിയാണ് ക്ലാസുകള്‍. കലാകായിക, വിനോദ, വ്യക്തിത്വ വികസന പരിപാടികളും നാട്ടിൽ ഇതേ സിലബസില്‍ തുടര്‍പഠനത്തിന് അവസരവുമുണ്ട്. എല്ലാ ശനിയാഴ്ചകളിലുമായാണ് ക്ലാസുകള്‍.
എല്‍.കെ.ജി മുതല്‍ എട്ടാം തരം വരെയുള്ള ക്ലാസുകള്‍ക്ക് പ്രവേശനം ആരംഭിച്ചിട്ടുണ്ട്. വിശദ വിവരങ്ങള്‍ക്ക് അബ്ബാസിയ (9756 2375, 9959 3083, 6763 2426), ഫഹാഹീൽ (9754 4617, 6567 5689, 6905 4515), സാൽമിയ (5566 6152, 9667 0616, 65829673).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.