കുവൈത്ത് സിറ്റി: കുവൈത്തിൽ ഇൗ ആഴ്ച വീണ്ടും മഴയുണ്ടാവുമെന്ന് പ്രവചനം ചൊവ്വ, ബുധൻ, വ്യാഴം ദിവസങ്ങളിൽ മഴക്ക് സാധ്യതയുണ്ടെന്നും ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥ നിരീക്ഷകനായ ജമാൽ ഇബ്രാഹിം മുന്നറിയിപ്പ് നൽകി.ഇടവിട്ടുള്ള ചെറിയ മഴക്കാണ് സാധ്യതയെന്നും കനത്ത മഴക്ക് സാധ്യതയില്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ മഴയിൽ രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിൽ റോഡിൽ വെള്ളക്കെട്ടുണ്ടായി. വെള്ളക്കെട്ടിൽ കുടുങ്ങി അടിയന്തര സഹായം ആവശ്യപ്പെട്ട 83 പേരെ അഗ്നിശമന വകുപ്പ് ഉദ്യോഗസ്ഥർ രക്ഷിച്ചു.
ഒാടകളിലെ നീരൊഴുക്ക് ഉറപ്പുവരുത്താൻ അധികൃതർ നേരത്തേ സ്വീകരിച്ച നടപടികളാണ് ഗുരുതരാവസ്ഥ ഒഴിവാക്കിയത്. ഒാടകൾ വൃത്തിയാക്കിയും വെള്ളം വലിച്ചെടുക്കാൻ സംവിധാനം ഒരുക്കിയും ഗതാഗതം വഴിതിരിച്ചുവിട്ടും അധികൃതർ അവസരത്തിനൊത്തുയർന്നു. അടിയന്തര സഹായത്തിന് 112 എന്ന എമർജൻസി നമ്പറിൽ വിളിക്കാം. അസ്ഥിര കാലാവസ്ഥയിൽ അനാവശ്യമായി പുറത്തിറങ്ങരുതെന്നും റോഡിലെ വെള്ളക്കെട്ടിനെ നിസ്സാരമായി കണ്ട് വാഹനങ്ങൾ മുന്നോട്ട് എടുക്കരുതെന്നും അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.