കുവൈത്ത് സിറ്റി: വരും ദിവസങ്ങളിൽ രാജ്യത്ത് പകൽ സമയത്ത് മിതമായ തണുപ്പും രാത്രി കടുത്ത തണുപ്പും പ്രതീക്ഷിക്കുന്നതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി. മിതമായ വടക്കുപടിഞ്ഞാറൻ കാറ്റ് സജീവമാകും.
വെള്ളിയാഴ്ച കാലാവസ്ഥ മിതമായതോ തണുപ്പുള്ളതോ ആയിരിക്കും. പരമാവധി താപനില 20 മുതൽ 22 ഡിഗ്രി സെൽഷ്യസ് വരെ ആയിരിക്കും. രാത്രി തണുപ്പ് വർധിക്കാം. കുറഞ്ഞ താപനില ഏഴു മുതൽ 11 ഡിഗ്രി സെൽഷ്യസ് വരെ ആയിരിക്കും. ശനിയാഴ്ച കാലാവസ്ഥ മിതമായതോ തണുപ്പുള്ളതോ ആയിരിക്കും. മിതമായ വടക്കുപടിഞ്ഞാറൻ കാറ്റ് സജീവമാകും. ചിതറിയ മേഘങ്ങൾ പ്രത്യക്ഷപ്പെടുമെന്നും പ്രതീക്ഷിക്കുന്നു.
പകൽ പരമാവധി താപനില 21 മുതൽ 23 ഡിഗ്രി സെൽഷ്യസ് വരെ ആയിരിക്കും. ശനിയാഴ്ച രാത്രി കാറ്റ് വീശും. കുറഞ്ഞ താപനില എട്ടു മുതൽ 12 ഡിഗ്രി സെൽഷ്യസ് വരെ ആയിരിക്കും. ഞായറാഴ്ചയും രാത്രിയും പകലും തണുപ്പ് നിറഞ്ഞതാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.