കുവൈത്ത് സിറ്റി: രാജ്യത്തെ യുവ ഗവേഷകർക്ക് കുവൈത്ത് ഫൗണ്ടേഷൻ ഫോർ ദി അഡ്വാൻസ്മെന്റ് ഓഫ് സയൻസസ് (കെ.എഫ്.എ.എസ്) നൽകുന്ന ജാബിർ അൽ അഹമദ് അവാർഡുകളുടെ 2021ലെ വിജയികളെ ഡയറക്ടർ ജനറൽ ഖാലിദ് അൽ ഫാദിൽ ബുധനാഴ്ച പ്രഖ്യാപിച്ചു. കുവൈത്ത് യൂനിവേഴ്സിറ്റിയിലെ മാത്തമാറ്റിക്സ് വിഭാഗത്തിലെ അധ്യാപകനായ ഡോ. അബ്ദുല്ല അൽ അസ്മി പ്രകൃതി ശാസ്ത്ര, ഗണിതശാസ്ത്ര മേഖലയിൽ പുരസ്കാരം നേടി.
കുവൈത്ത് യൂനിവേഴ്സിറ്റിയിലെ കോളജ് ഓഫ് ആർട്സിലെ അറബിക് ഭാഷ വിഭാഗത്തിൽ നിന്നുള്ള ഡോ. മഷാരി അൽ മൂസ സോഷ്യൽ ആൻഡ് ഹ്യൂമൻ സയൻസസ് അവാർഡും പബ്ലിക് അതോറിറ്റിയിലെ കോളജ് ഓഫ് ബിസിനസ് സ്റ്റഡീസിലെ അക്കൗണ്ടിങ് വിഭാഗത്തിൽ നിന്നുള്ള ഡോ. ഹിഷാം ഇബ്രാഹിം അൽ മജ്മദ് ഭരണപരവും സാമ്പത്തികവുമായ ശാസ്ത്രത്തിനുള്ള അവാർഡും കരസ്ഥമാക്കി.എൻജിനീയറിങ് സയൻസ് മേഖലയിലും മെഡിക്കൽ, അനുബന്ധ ശാസ്ത്ര മേഖലയിലുമുള്ള അവാർഡുകൾ പ്രഖ്യാപിച്ചിട്ടില്ല.
വിവിധ മേഖലകളിൽ ശാസ്ത്രത്തെ സമ്പന്നമാക്കുന്ന ഗവേഷകർക്ക് അൽ ഫാദിൽ കൂടുതൽ വിജയങ്ങൾ ആശംസിച്ചു. വിവിധ വിജ്ഞാന മേഖലകളിൽ പി.എച്ച്.ഡി നേടിയ കുവൈത്തിലെ യുവ ശാസ്ത്രജ്ഞരെയും ഗവേഷകരെയും ആദരിക്കുന്നതിനും അവരെ പ്രോത്സാഹിപ്പിക്കുന്നതിനുമായി 1988 മുതൽ നൽകി വരുന്ന അവാർഡുകളാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.