ജാ​ക്കോ​ബൈ​റ്റ് വെ​ക്കേ​ഷ​ൻ ബൈ​ബി​ൾ സ്കൂ​ൾ

ജാ​ക്കോ​ബൈ​റ്റ് വെ​ക്കേ​ഷ​ൻ ബൈ​ബി​ൾ സ്കൂ​ൾ ഫാ. ​സാ​മു​വേ​ൽ ഉ​ദ്‌​ഘാ​ട​നം ചെ​യ്യു​ന്നു

ജാ​ക്കോ​ബൈ​റ്റ് വെ​ക്കേ​ഷ​ൻ ബൈ​ബി​ൾ സ്കൂ​ൾ

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്ത് സെ​ന്‍റ് മേ​രീ​സ് യാ​ക്കോ​ബാ​യ സു​റി​യാ​നി പ​ള്ളി ജാ​ക്കോ​ബൈ​റ്റ് വെ​ക്കേ​ഷ​ൻ ബൈ​ബി​ൾ സ്കൂ​ൾ സം​ഘ​ടി​പ്പി​ച്ചു. അ​ഹ്മ​ദി സെ​ന്‍റ് പോ​ൾ​സ് ആം​ഗ്ലി​ക്ക​ൻ പ​ള്ളി​യി​ൽ ഇ​ട​വ​ക വി​കാ​രി ഫാ. ​സാ​മു​വേ​ൽ ഉ​ദ്‌​ഘാ​ട​നം നി​ർ​വ​ഹി​ച്ചു. സെ​ന്‍റ് തോ​മ​സ് ഇ​വാ​ഞ്ച​ലി​ക്ക​ൽ ഇ​ട​വ​ക വി​കാ​രി സി​ബി പി.​ജെ മോ​ട്ടി​വേ​ഷ​ൻ ക്ലാ​സെ​ടു​ത്തു.കു​ട്ടി​ക​ളെ ബൈ​ബി​ൾ പ​ഠ​ന​ത്തി​ൽ ആ​കൃ​ഷ്ട​രാ​ക്കു​ക എ​ന്ന ഉ​ദ്ദേ​ശ്യ​ത്തോ​ടെ​യാ​ണ് വ​ർ​ഷ​ന്തോ​റും അ​വ​ധി​ക്കാ​ല​ത്തു വി​വി​ധ പ​രി​പാ​ടി​ക​ൾ ഉ​ൾ​ക്കൊ​ള്ളി​ച്ചു ഒ​രു വാ​രം നീ​ളു​ന്ന വെ​ക്കേ​ഷ​ൻ ബൈ​ബി​ൾ സ്കൂ​ൾ സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.

സാ​ൽ​വ ഗ്രീ​ക്ക് ഓ​ർ​ത്ത​ഡോ​ക്സ് ദേ​വാ​ല​യ​ത്തി​ൽ ന​ട​ന്ന സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ൽ റാ​ലി​യും, മ​ത്സ​ര​ങ്ങ​ളും കു​ട്ടി​ക​ളു​ടെ വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും ന​ട​ന്നു. മ​ത്സ​ര വി​ജ​യി​ക​ൾ​ക്ക് സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു. പ​ങ്കെ​ടു​ത്ത കു​ട്ടി​ക​ൾ​ക്കും അ​ധ്യാ​പ​ക​ർ​ക്കും വ​ള​ന്റി​യേ​ഴ്‌​സി​നും സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ വി​ത​ര​ണം ചെ​യ്തു. ഇ​ട​വ​ക​യു​ടെ കീ​ഴി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന മോ​ർ ഇ​ഗ്നാ​ത്തി​യോ​സ് യു​വ​ജ​ന​പ്ര​സ്ഥാ​നം, മ​ർ​ത്ത​മ​റി​യം വ​നി​ത സ​മാ​ജം തു​ട​ങ്ങി ഇ​ത​ര ആ​ത്മീ​യ സം​ഘ​ട​ന​ക​ൾ നേ​തൃ​ത്വം ന​ൽ​കി.

Tags:    
News Summary - Jacobite Vacation Bible School in kuwait

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.