ജെ​റ്റൂ​ർ ടി1, ​ടി2 ഐ-​ടി.​എം പ്രീ​മി​യം എ​സ്‌.​യു.​വി ഇ​നി കു​വൈ​ത്ത് നി​ര​ത്തി​ൽ

ജെ​റ്റൂ​ർ ടി1, ​ടി2 ഐ-​ടി.​എം പ്രീ​മി​യം എ​സ്‌.​യു.​വി​ക​ൾ കു​വൈ​ത്തി​ൽ അ​വ​ത​രി​പ്പി​ക്കു​ന്നു

ജെ​റ്റൂ​ർ ടി1, ​ടി2 ഐ-​ടി.​എം പ്രീ​മി​യം എ​സ്‌.​യു.​വി ഇ​നി കു​വൈ​ത്ത് നി​ര​ത്തി​ൽ

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്തി​ൽ ജെ​റ്റൂ​ർ ടി1, ​ടി2 ഐ-​ടി.​എം പ്രീ​മി​യം എ​സ്‌.​യു.​വി​ക​ൾ അ​വ​ത​രി​പ്പി​ച്ചു. കു​വൈ​ത്ത് ട​വ​റി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ബു​ഡ​സ്തൂ​ർ മോ​ട്ടോ​ഴ്‌​സാ​ണ് അ​തു​ല്യ​മാ​യ ഡ്രൈ​വി​ങ് അ​നു​ഭ​വ​വും നൂ​ത​ന സാ​ങ്കേ​തി​ക​വി​ദ്യ​ക​ളും സം​യോ​ജി​ക്കു​ന്ന എ​സ്‌.​യു.​വി​ക​ൾ രാ​ജ്യ​ത്ത് അ​വ​ത​രി​പ്പി​ച്ച​ത്. ബു​ഡ​സ്റ്റൂ​ർ മോ​ട്ടോ​ഴ്‌​സ് ചെ​യ​ർ​മാ​ൻ ന​ജേം ബു​ഡ​സ്റ്റൂ​രും കു​വൈ​ത്തി​ലെ ചൈ​നീ​സ് എം​ബ​സി ഫ​സ്റ്റ് സെ​ക്ര​ട്ട​റി ചാ​യ് ഷെ​ങ്‌​വെ​യും സം​യു​ക്ത​മാ​യി പു​തി​യ കാ​റു​ക​ൾ പ്ര​കാ​ശ​നം ചെ​യ്തു.

സാ​ങ്കേ​തി​ക​വി​ദ്യ​യും മെ​ക്കാ​നി​ക്ക​ൽ സൗ​ന്ദ​ര്യ​ശാ​സ്ത്ര​വും സം​യോ​ജി​ക്കു​ന്ന കൂ​ടു​ത​ൽ ആ​വേ​ശ​ക​ര​മാ​യ ഡ്രൈ​വിം​ഗ് അ​നു​ഭ​വം പു​തി​യ എ​സ്‌.​യു.​വി​ക​ൾ ഉ​റ​പ്പു​ന​ൽ​കു​ന്നു. പു​തി​യ ത​ല​മു​റ​യി​ലെ ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ ആ​വ​ശ്യ​ങ്ങ​ൾ പൂ​ർ​ണ​മാ​യും നി​റ​വേ​റ്റു​ന്ന​തു​മാ​ണ് ഇ​വ​യെ​ന്നും ബു​ഡ​സ്റ്റൂ​ർ മോ​ട്ടോ​ഴ്‌​സ് ചെ​യ​ർ​മാ​ൻ ന​ജേം ബു​ഡ​സ്റ്റൂ​ർ പ​റ​ഞ്ഞു.

സാ​ങ്കേ​തി​ക​മാ​യും സം​വി​ധാ​ന​ത്തി​ലും നൂ​ത​ന​മാ​യ ഇ​ന്‍റീ​രി​യ​ർ ഡി​സൈ​നി​ലും ഇ​ന്‍റ​ലി​ജ​ന്‍റ് ഫീ​ച്ച​റു​ക​ളി​ലും മി​ക​വ് പു​ല​ർ​ത്തു​ന്ന​താ​ണ് ജെ​റ്റൂ​ർ ടി1, ​ടി2 ഐ-​ടി.​എം പ്രീ​മി​യം എ​സ്‌.​യു.​വി​ക​ൾ. ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് സു​ഖ​പ്ര​ദ​മാ​യ ഡ്രൈ​വി​ങ് അ​നു​ഭ​വ​വും വൈ​വി​ധ്യ​മാ​ർ​ന്ന ഉ​പ​യോ​ഗ​വും ഇ​വ ഉ​റ​പ്പു​വ​രു​ത്തു​ന്നു. ജെ​റ്റൂ​ർ ടി1 ​ന് ഒ​രു പ​രു​ക്ക​ൻ എ​ന്നാ​ൽ സ​മ​കാ​ലി​ക രൂ​പ​മാ​ണ്. പ​ര​മ്പ​രാ​ഗ​ത ഓ​ഫ് റോ​ഡ് വാ​ഹ​ന​ങ്ങ​ൾ​ക്ക് സ​മാ​ന​മാ​ണ് ഈ ​ഡി​സൈ​ൻ. എ​ന്നാ​ൽ ന​ഗ​ര ഡ്രൈ​വി​ങി​നും അ​നു​യോ​ജ്യ​മാ​ണ്. ജെ​റ്റൂ​ർ ടി1, ​ടി2 ഐ-​ടി.​എം നൂ​ത​ന ഹൈ​ബ്രി​ഡ് സാ​ങ്കേ​തി​ക​വി​ദ്യ​യാ​ൽ വ്യ​ത്യ​സ്ത​പു​ല​ർ​ത്തു​ന്ന​തും ആ​ധു​നി​ക സാ​​ങ്കേ​തി​ക സം​വി​ധാ​ന​ങ്ങ​ൾ ഉ​ൾ​ക്കൊ​ള്ളുന്നതു​മാ​ണ്. മി​ക​ച്ച ഡ്രൈ​വി​ങ് അ​നു​ഭ​വ​വും സൗ​ക​ര്യ​വും ഇ​രു വി​ഭാ​ഗ​വും വാ​ഗ്ദാ​നം ചെ​യ്യു​ന്നു.

Tags:    
News Summary - Jettour T1, T2 i-T.M premium SUV now available in Kuwait

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-06-13 05:19 GMT