കുവൈത്ത് സിറ്റി: കലാകാരിയും കുവൈത്തിലെ ഇന്ത്യൻ അംബാസഡർ സിബി ജോർജിെൻറ പത്നിയുമായ ജോയ്സ് സിബി ജോർജിെൻറ ചിത്ര പ്രദർശനം സെപ്റ്റംബർ 20 മുതൽ 30 വരെ ഹവല്ലി അൽ മുഅ്തസിം സ്ട്രീറ്റിലെ കുവൈത്ത് ആർട്സ് അസോസിയേഷൻ ഹാളിൽ നടക്കും.
വൈകീട്ട് അഞ്ചുമുതൽ രാത്രി ഒമ്പതുവരെയാണ് പ്രദർശനം. സെപ്റ്റംബർ 20ന് രാത്രി 7.30ന് നടക്കുന്ന ചടങ്ങിൽ പ്രമുഖ വ്യക്തികളും കലാകാരന്മാരും സംബന്ധിക്കും.
ഇന്ത്യ, കുവൈത്ത് നയതന്ത്ര ബന്ധത്തിെൻറ 60 വാർഷികാഘോഷ ഭാഗമായി 'Glimpses of Timeless India' പ്രമേയത്തിലാണ് ചിത്ര പ്രദർശനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.