കെഫാക് അന്തർജില്ല ഫുട്ബാൾ ടൂർണമെൻറിൽ ജേതാക്കളായ കെ.ഇ.എ ടീമിന് ബദർ അൽ സമ മെഡിക്കൽ സെൻററിൽ നൽകിയ സ്വീകരണം

കെഫാക് വിജയം; കെ.ഇ.എ കുവൈത്തിന് സ്വീകരണം നൽകി ബദർ അൽ സമ

കുവൈത്ത് സിറ്റി: കെഫാക് അന്തർജില്ല ഫുട്ബാൾ ടൂർണമെൻറിൽ സോക്കർ വിഭാഗത്തിൽ വിജയിച്ച കെ.ഇ.എ'കാസർകോട് ടീമിന് ബദർ അൽ സമ സ്വീകരണം നൽകി. കെ.ഇ.എ പ്രസിഡൻറ് പി.എ. നാസർ അധ്യക്ഷത വഹിച്ചു.

ചെയർമാൻ ഖലീൽ അടൂർ ഉദ്ഘാടനം ചെയ്തു. ട്രഷറർ സി.എച്ച്. മുഹമ്മദ് കുഞ്ഞി, രക്ഷാധികാരി സത്താർ കുന്നിൽ, ഉപദേശക സമിതി അംഗങ്ങളായ ഹമീദ് മധൂർ, രാമകൃഷ്ണൻ കള്ളാർ, ടീം ക്യാപ്റ്റൻ സജേഷ്, കോഓഡിനേറ്റർ കബീർ തളങ്കര, ടീം ഒഫീഷ്യൽ ജാസിർ, ഗോൾകീപ്പർ ദാസ് എന്നിവർ സംസാരിച്ചു. വൈസ് പ്രസിഡൻറ് ഹാരിസ് മുട്ടുന്തല, ജോ.സെക്രട്ടറി ജലീൽ ആരിക്കാടി, ശ്രീനിവാസൻ, ജോ.ട്രഷറർ യാദവ് ഹോസ്ദുർഗ്, ഏരിയ കമ്മിറ്റി ഭാരവാഹികളായ ഹനീഫ പാലായി, റഹീം ആരിക്കാടി, ഖാദർ കടവത്ത്, ഇഖ്ബാൽ പെരുമ്പട്ട, സുരേന്ദ്രൻ മോംഗത്ത്, അനിൽ ചിമേനി, സി.എച്ച്. ഫൈസൽ, സിദ്ദീഖ് ശർഖി ,യൂസഫ് കോത്തികാൽ, ഖാലിദ് പള്ളിക്കര, മീഡിയ കൺവീനർ റഫീക്ക് ഒളവറ എന്നിവർ ടീം അംഗങ്ങൾക്ക് ഉപഹാരം കൈമാറി.

കെ.ഇ.എ ജനറൽ സെക്രട്ടറി സുധൻ അവിക്കര സ്വാഗതവും നാസർ ചുള്ളിക്കര നന്ദിയും പറഞ്ഞു.

Tags:    
News Summary - K Fak victory; welcome for K.E.A Kuwait

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.