കല കുവൈത്ത് 'എന്റെ കൃഷി' പുതിയ സീസൺ സെപ്റ്റംബർ രണ്ടാം വാരം മുതൽ

കുവൈത്ത് സിറ്റി: കുവൈത്ത് മലയാളികളിലെ കാര്‍ഷിക അഭിരുചി പ്രോത്സാഹിപ്പിക്കുക, കാര്‍ഷിക സംസ്കാരം നിലനിര്‍ത്തുക എന്നീ ലക്ഷ്യങ്ങളോടെ കല കുവൈത്തിന്‍റെ നേതൃത്വത്തില്‍ 'എന്‍റെ കൃഷി' കാര്‍ഷിക മത്സരം സംഘടിപ്പിക്കുന്നു. സെപ്റ്റംബർ 15നു മത്സരം ആരംഭിച്ച് 2023 മാർച്ചിൽ അവസാനിക്കുന്ന രീതിയിലാണ് മത്സരക്രമം. ഫ്ലാറ്റുകളിലെ ബാല്‍ക്കണികളിലും, ടെറസുകളിലും കൃഷി ചെയ്യാന്‍ താല്‍പര്യമുള്ളവർക്ക് മത്സരത്തില്‍ പങ്കാളികളാകാം. ഇതിന് കല കുവൈത്തിന്‍റെ യൂനിറ്റുകളുമായി ബന്ധപ്പെടാം. സെപ്റ്റംബർ ആദ്യവാരം വിത്ത് വിതരണം നടത്തും. 2023 ഓരോ കര്‍ഷകരെയും നേരിൽക്കണ്ട് കാര്‍ഷിക വിളകള്‍ വിലയിരുത്തി വിജയികളെ തെരഞ്ഞെടുക്കും.

കൃഷിചെയ്യുന്ന സ്ഥലത്തിന്റെ ഉപയോഗം, കൃഷി ചെയ്യുന്ന ഇനങ്ങളുടെ വൈവിധ്യം, കാര്‍ഷിക ഇനങ്ങള്‍ ഒരുക്കിയിരിക്കുന്ന രീതി, അനുവര്‍ത്തിക്കുന്ന കൃഷിരീതികള്‍, ദൈനംദിന പരിപാലനത്തിനെടുക്കുന്ന സമയം, കുടുംബാംഗങ്ങളുടെ പങ്കാളിത്തം, കുട്ടികളുടെ പങ്കാളിത്തം എന്നിവ നോക്കിയാണ് വിജയികളെ തീരുമാനിക്കുക. എന്റെ കൃഷിയുടെ കമ്മിറ്റി രൂപവത്കരണ യോഗം അബ്ബാസിയ കല സെന്ററിൽ കല കുവൈത്ത് പ്രസിഡന്റ്‌ പി.ബി. സുരേഷിന്റെ അധ്യക്ഷതയിൽ നടന്നു.

ആക്ടിങ് സെക്രട്ടറി ജിതിൻ പ്രകാശ് എന്റെ കൃഷിയുമായുള്ള ബന്ധപ്പെട്ടുള്ള വിശദീകരണം നൽകി. പരിപാടിയുടെ ജനറൽ കൺവീനർ ആയി നവീൻ എളവയൂരിനെയും കൺവീനർമാരായി ദേവദാസ്, വിജേഷ് എന്നിവരെയും യോഗം തിരഞ്ഞെടുത്തു. കൂടുതല്‍ വിവരങ്ങള്‍ക്ക് 97109504, 99861103, 67059835, രജിസ്ട്രേഷന് അബ്ബാസിയ - 65119523, സാൽമിയ - 66609752, അബുഹലീഫ - 66136914, ഫഹാഹീൽ - 55743396 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം. www.kalakuwait.com എന്ന വെബ്‌സൈറ്റിലും രജിസ്ട്രേഷനുള്ള സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. രജിസ്ട്രേഷനുള്ള അവസാന തീയതി സെപ്റ്റംബർ 10.

Tags:    
News Summary - Kala Kuwait 'Ente Krishi' Agricultural Competition

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.