കുവൈത്ത് സിറ്റി: കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ കല കുവൈത്ത് അംഗങ്ങൾക്കായി സംഘടിപ്പിച്ച ഫുട്ബാൾ ടൂർണമെന്റിൽ ഹസാവി എ ആൻഡ് സി യൂനിറ്റ് ടീം ജേതാക്കളായി.
അബ്ബാസിയ ഈസ്റ്റ് യൂനിറ്റ് ടീമാണ് റണ്ണേഴ്സ്അപ്. ഫഹാഹീൽ സൂഖ് സബ ഫുട്ബാൾ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ നാലു മേഖലകളിൽ നിന്നായി 40 ടീമുകൾ പങ്കെടുത്തു.
ടൂർണമെന്റിലെ മികച്ച കളിക്കാരനായി ഹസാവി എ ആൻഡ് സി യൂനിറ്റ് ടീമിന്റെ സഹൽ, ഏറ്റവും കൂടുതൽ ഗോൾ നേടിയ താരങ്ങളായി ഇർഫാദ് (ഹസാവി എ ആൻഡ് സി), അസ്മൽ (അബ്ബാസിയ എഫ്.ബി യൂനിറ്റ്) എന്നിവരും ബെസ്റ്റ് ഗോൾകീപ്പറായി അബ്ബാസിയ ഈസ്റ്റ് യൂനിറ്റ് ടീമിലെ സനികേഷ്, ബെസ്റ്റ് ഡിഫൻഡറായി ഹസാവി എ ആൻഡ് സി യൂനിറ്റ് ടീമിലെ റിയാസിനെയും, ഫൈനൽ മത്സരത്തിലെ മാൻ ഓഫ് ദ മാച്ചായി ഹസാവി എ ആൻഡ് സി യൂനിറ്റ് ടീമിലെ നവീദിനെയും തിരഞ്ഞെടുത്തു.
ഉദ്ഘാടന ചടങ്ങിൽ കല കുവൈത്ത് പ്രസിഡന്റ് അനൂപ് മങ്ങാട്ട് അധ്യക്ഷത വഹിച്ചു. കെഫാക്ക് പ്രസിഡന്റ് മൻസൂർ കുന്നത്തേരി ഉദ്ഘാടനം ചെയ്തു. കല ആക്ടിങ് സെക്രട്ടറി ബിജോയ്, ട്രഷറർ അനിൽകുമാർ എന്നിവർ സംസാരിച്ചു.
കല വൈസ് പ്രസിഡന്റ് റിച്ചി കെ. ജോർജ്, ഫഹാഹീൽ മേഖല സെക്രട്ടറി തോമസ് ശെൽവൻ എന്നിവർ സന്നിഹിതരായി. കല കുവൈത്ത് കായികവിഭാഗം ആക്ടിങ് സെക്രട്ടറി സജിൻ മുരളി സ്വാഗതവും സംഘാടക സമിതി ജനറൽ കൺവീനർ തോമസ് ചെപ്പുകുളം നന്ദിയും പറഞ്ഞു. വിജയികൾക്ക് കല കുവൈത്ത് ഭാരവാഹികൾ സമ്മാനദാനം നിർവഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.