കുവൈത്ത്: കെ.ഇ.എ കുവൈത്ത് ഏരിയ തല ക്രിക്കറ്റ് ടൂർണമെന്റിൽ ഫർവാനിയ ജേതാക്കളായി. ഫൈനലിൽ സിറ്റി ഏരിയയെയാണ് പരാജയപ്പെടുത്തിയത്. ഖൈത്താൻ മൂന്നാം സ്ഥാനവും സാൽമിയ ഏരിയ നാലാം സ്ഥാനവും കരസ്ഥമാക്കി. ജേതാക്കൾക്കുള്ള ട്രോഫി ഷബീർ മുണ്ടോളിയും രണ്ടാം സ്ഥാനക്കാർക്ക് ചീഫ് പാട്രൺ സത്താർ കുന്നിലും വിതരണം ചെയ്തു.പ്രസിഡന്റ് രാമകൃഷ്ണൻ കള്ളാർ അധ്യക്ഷത വഹിച്ചു. പാട്രൺ അപ്സര മുഹമ്മദ് ടൂർണമെന്റ് ഉദ്ഘാടനം ചെയ്തു. ടൂർണമെന്റ് കൺവീനർ പ്രശാന്ത് സ്വാഗതവും അസീസ് തളങ്കര നന്ദിയും പറഞ്ഞു. ടൂർണമെന്റിലെ മികച്ച ബാറ്റ്സ്മാനായി അനുപ് ഖൈത്താൻ, ബൗളറായി ജസിം ഫർവാനിയ, മാൻ ഓഫ് ദ മാച്ചായി റസീൻ ഫർവാനിയ, ബെസ്റ്റ് പ്ലെയർ ആയി ജസീം ഫർവാനിയ എന്നിവരെ തിരഞ്ഞെടുത്തു.
പ്രസിഡന്റ് രാമകൃഷ്ണൻ കള്ളാർ, ജനറൽ സെക്രട്ടറി ഹമീദ് മധുർ, ട്രഷറർ അസീസ് തളങ്കര, ഓർഗനൈസിങ് സെക്രട്ടറി സി.എച്ച്. ഫൈസൽ, ചീഫ് കോഓഡിനേറ്റർ ഹനീഫ് പാലായ്, സി.എച്ച്. മുഹമ്മദ് കുഞ്ഞി, ഹാരിസ് മുട്ടുന്തല, സുബൈർ കാടംങ്കോട്, ജലീൽ ആരിക്കാടി, നാസർ ചുള്ളിക്കര, സുരേന്ദ്രൻ മൂങ്ങത്ത്, റഹീം ആരിക്കാടി, ഖാദർ കടവത്ത്, കബീർ തളങ്കര, സ്പോർട്സ് കൺവീനർ പ്രശാന്ത് നെല്ലിക്കാട്ട്, ടൂർണ്ണമെന്റ് കൺവീനർമാരായ റഫീക്ക് ഒളവറ, അഷ്റഫ് കുച്ചാണം, ശുഹൈബ് ഷെയ്ഖ് എന്നിവർ കളിക്കാർക്കുള്ള ട്രോഫികളും വിതരണം ചെയ്തു. വിജയികൾക്കുള്ള കാഷ് അവാർഡ് കുത്തുബുദ്ദീൻ കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.