കെ.​ഇ.​എ ഫ​ഹാ​ഹീ​ൽ ഏ​രി​യ ല​ഹ​രി വി​രു​ദ്ധ വെ​ബി​നാ​ർ

കെ.​ഇ.​എ ഫ​ഹാ​ഹീ​ൽ ഏ​രി​യ ല​ഹ​രി വി​രു​ദ്ധ വെ​ബി​നാ​ർ

കു​വൈ​ത്ത്‌ സി​റ്റി: കാ​സ​ർ​കോ​ട് ജി​ല്ല അ​സോ​സി​യേ​ഷ​ൻ (കെ.​ഇ.​എ) ഫ​ഹാ​ഹീ​ൽ ഏ​രി​യ ക​മ്മി​റ്റി ല​ഹ​രി വി​രു​ദ്ധ വെ​ബി​നാ​ർ സം​ഘ​ടി​പ്പി​ച്ചു. വ​ർ​ധി​ച്ചു​വ​രു​ന്ന ല​ഹ​രി ഉ​പ​യോ​ഗ​ത്തി​നെ​തി​രെ സ​മൂ​ഹ​ത്തെ അ​ണി​നി​ര​ത്തു​ക എ​ന്ന ല​ക്ഷ്യ​ത്തി​ലാ​യി​രു​ന്നു പ​രി​പാ​ടി. കാ​സ​ർ​കോ​ട് അ​സി​സ്റ്റ​ന്റ് എ​ക്സൈ​സ് ക​മീ​ഷ​ണ​ർ അ​ൻ​വ​ർ സാ​ദ​ത്ത് ക്ലാ​സ് ന​യി​ച്ചു.

കേ​ര​ള​ത്തി​ലെ വി​ദ്യാ​ർ​ഥി​ക​ളു​ടെ​യും യു​വ​ജ​ന​ങ്ങ​ളു​ടെ​യും വ​ർ​ധി​ച്ചു വ​രു​ന്ന ല​ഹ​രി ഉ​പ​യോ​ഗം ത​ല​മു​റ​യെ ത​ന്നെ ന​ശി​പ്പി​ക്കാ​ൻ പോ​ന്ന​താ​ണെ​ന്നും അ​തി​നെ​തി​രെ അ​തി​ശ​ക്ത​മാ​യി പോ​രാ​ടേ​ണ്ട സ​മ​യ​മാ​ണി​തെ​ന്നും അ​ദ്ദേ​ഹം ഓ​ർ​മ്മി​പ്പി​ച്ചു. വി​ദ്യാ​ർ​ഥി​ക​ളു​ടെ ഓ​രോ ച​ല​ന​വും ര​ക്ഷി​താ​ക്ക​ൾ സ​സൂ​ക്ഷ്മം നി​രീ​ക്ഷി​ക്കു​ന്ന​തി​നൊ​പ്പം ക​ലാ കാ​യി​ക മേ​ഖ​ല​ക​ളു​ൾ​പ്പെ​ടെ ക്രി​യാ​ത്മ​ക​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ഇ​ട​ങ്ങ​ളി​ലേ​ക്ക് അ​വ​രെ തി​രി​ച്ചു വി​ടാ​ൻ ത​യാ​റാ​ക​ണ​മെ​ന്നും അ​ദ്ദേ​ഹം ഉ​ണ​ർ​ത്തി. ആ​ക്ടി​ങ് പ്ര​സി​ഡ​ന്റ് യൂ​സു​ഫ് ഓ​ർ​ച്ച മോ​ഡ​റേ​റ്റ​റാ​യി. സെ​ക്ര​ട്ട​റി ലി​നീ​ഷ് മു​ട്ട​ത്ത് സ്വാ​ഗ​ത​വും എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗം ര​ത്നാ​ക​ര​ൻ ത​ല​ക്കാ​ട്ട് ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - kea fahaheel anti drug webinar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.