കുവൈത്ത് സിറ്റി: കാസർകോട് എക്സ്പാട്രിയേറ്റ്സ് അസോസിയേഷൻ കുവൈത്ത് അംഗങ്ങളുടെ മക്കൾക്ക് നൽകിവരുന്ന അഞ്ചാമത് വിദ്യാഭ്യാസ അവാർഡുകൾ പ്രഖ്യാപിച്ചു.എസ്.എസ്.എൽ.സി കേരള സിലബസിൽ ആര്യ നന്ദ, ഫിദ നസ്റീൻ, ഗോപിക, കാർത്തിക രാജ്, നിബിൻ ഭാസ്കർ, വിസ്മയ വിജയൻ എന്നിവർ ഒന്നാം സ്ഥാനവും അഭിലാഷ്, അബു ശാദി, ഫാത്തിമ എന്നിവർ രണ്ടാം സ്ഥാനവും ഫാത്തിമത് ഫെമിന, മഹിമ രാജ്, മുഹമ്മദ് സദഫ് കുന്നിൽ, സൂര്യ കിരൺ എന്നിവർ മൂന്നാം സ്ഥാനവും നേടി. സി.ബി.എസ്.ഇ 10ൽ ആയിഹം മുനവ്വിർ മുഹമ്മദ് ഒന്നാം സ്ഥാനവും, ആയിഷ ഫിസ രണ്ടാം സ്ഥാനവും, നഫീസത്ത് റവാൻ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. പ്ലസ് ടു കേരള സിലബസിൽ വിസ്മയ ബാലകൃഷ്ണൻ ഒന്നാം സ്ഥാനവും പ്രതുൽ കൃഷ്ണൻ രണ്ടാം സ്ഥാനവും ജി. മിഥുൻ മൂന്നാം സ്ഥാനവും നേടി.
സി.ബി.എസ്.ഇ 12ൽ സാന്ദ്ര ഭാസ്കരൻ ഒന്നാം സ്ഥാനവും അക്ഷര കിഴക്കേവീട്ടിൽ രണ്ടാം സ്ഥാനവും ആയിഷ നിഹാൻ മൂന്നാം സ്ഥാനവും നേടി. കെ.ഇ.എ ഭാരവാഹികളായ സത്താർ കുന്നിൽ, രാമകൃഷ്ണൻ കള്ളാർ, സലാം കളനാട്, നളിനാക്ഷൻ ഒളവറ, ഹമീദ് മധൂർ എന്നിവരാണ് വിജയികളെ പ്രഖ്യാപിച്ചത്. അവാർഡ് കമ്മിറ്റി കൺവീനർ മുനീർ കുണിയ സ്വാഗതവും ഏരിയ കോഓഡിനേറ്റർ അഷ്റഫ് തൃക്കരിപ്പൂർ നന്ദിയും പറഞ്ഞു. നാട്ടിലും കുവൈത്തിലും നടക്കുന്ന പരിപാടിയിൽ അവാർഡ് വിതരണം നടത്തുമെന്നും പരിപാടിക്ക് മുന്നോടിയായി എട്ടു മുതൽ പ്ലസ് ടു വരെയുള്ള വിദ്യാർഥികൾക്ക് ഡോ. ശരീഫ് പൊവ്വൽ സൂം ആപ് വഴി കരിയർ ഗൈഡൻസ് നൽകുമെന്നും ഭാരവാഹികൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.