കുവൈത്ത് സിറ്റി: കാസർകോട് എക്സ്പാട്രിയറ്റ് അസോസിയേഷൻ (കെ.ഇ.എ) കുവൈത്ത് ഫർവാനിയ ഏരിയ വാർഷിക ജനറൽ ബോഡി യോഗം ബദർ അൽ സമ ഹാളിൽ ചേർന്നു. ഏരിയ പ്രസിഡന്റ് ഇഖ്ബാൽ പെരുമ്പട്ട അധ്യക്ഷത വഹിച്ചു. കേന്ദ്ര പ്രസിഡന്റ് പി.എ. നാസർ ഉദ്ഘാടനം ചെയ്തു.
ഏരിയ ജനറൽ സെക്രട്ടറി അനിൽ ചീമേനി പ്രവർത്തന റിപ്പോർട്ടും, ട്രഷറർ അസ്ഹർ കുമ്പള സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു. അഡ്വൈസറി അംഗം ഹമീദ് മധുർ മുഖ്യപ്രഭാഷണം നടത്തി.
ജനറൽ സെക്രട്ടറി സുധൻ ആവിക്കര, സി.എച്ച് മുഹമ്മദ് കുഞ്ഞി, ചീഫ് കോഓഡിനേറ്റർ അസീസ് തളങ്കര, കേന്ദ്ര കമ്മിറ്റി ഭാരവാഹികളായ ഹാരിസ് മുട്ടുംന്തല, നൗഷാദ് തിഡിൽ, സുബൈർ കാടങ്കോട്, ശ്രീനിവാസൻ, യാദവ് ഹോസ്ദുർഗ്, ഏരിയ ഭാരവാഹികളായ ഹനീഫ പാലായി, അഷ്റഫ് കുച്ചാനം, നവാസ് പള്ളിക്കൽ, ഹസൻ ബല്ല എന്നിവർ ആശംസകൾ അർപ്പിച്ചു. അനിൽ ചീമേനി സ്വാഗതവും ശുഹൈബ് ശൈഖ് നന്ദിയും പറഞ്ഞു. കെ.ഇ.എ ബാൻഡ് അവതരിപ്പിച്ച സംഗീത വിരുന്നും അരങ്ങേറി.
ഭാരവാഹികൾ: അനിൽ ചീമേനി (പ്രസി), റഫീഖ് ഒളവറ (ജന. സെക്ര), മുഹമ്മദ് ഷുഹൈബ് ശൈഖ് (ട്രഷ), അഭിലാഷ് ഗോപാലകൃഷ്ണൻ (ഓർഗനൈസിങ് സെക്രട്ടറി), അസർ കുമ്പള, ഷംസുദ്ദീൻ ബദരിയ, അബ്ദുൽ അസീസ് (വൈസ് പ്രസിഡന്റ്), മുസ്തഫ, അഫ്സർ, ഷിനു രാജ് (ജോ. സെക്ര), ജലീൽ ആരിക്കാടി, ഇക്ബാൽ പെരുമ്പട്ട, സുരേഷ് കൊളവയൽ (അഡ്വൈസറി ബോർഡ് അംഗം), സിറാജ് പാലക്കി, മുഹമ്മദ് ശകീൽ, സക്കറിയ ആരിക്കാടി, മുസ്തഫ പാട്ടില്ലത്ത്, അഹ്മദ് കല്ലായി (എക്സിക്യൂട്ടിവ് മെംബർ). നാസർ ചുള്ളിക്കര, സത്താർ കൊളവയൽ എന്നിവർ റിട്ടേണിങ് ഓഫിസർമാരായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.